ബാഹുബലി ഷൂട്ടിംഗ് സമയത്ത് പ്രഭാസിന് ലഭിച്ചത് 6000 വിവാഹാലോചനകള്‍!

 


ഹൈദരാബാദ്: (www.kvartha.com 04.05.2017) ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ട് (ബാഹുബലി ദി കണ്‍ക്ലൂഷന്‍) കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ സിനിമക്ക് പിന്നിലെ കഥകളും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. നായക കഥാപാത്രത്തെ അവതരിപ്പിച്ച തെലുഗ് നടന്‍ പ്രഭാസിന് ഷൂട്ടിംഗ് സമയത്ത് 6,000 വിവാഹാലോചനകള്‍ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

ബാഹുബലി ഷൂട്ടിംഗ് സമയത്ത് പ്രഭാസിന് ലഭിച്ചത് 6000 വിവാഹാലോചനകള്‍!

ബാഹുബലി ആദ്യ ഭാഗത്തോടെ ഇന്ത്യയിലെ മുന്‍ നായക നിരയിലേക്ക് ഉയര്‍ന്ന് വന്ന പ്രഭാസ് ഭാഷ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് ആരാധകരേയാണ് നേടിയെടുത്തിരിക്കുന്നത്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഷൂട്ടിങ് സമയത്ത് താരത്തിന് വന്നിരിക്കുന്ന വിവാഹാലോചനകള്‍. എന്നാല്‍ സിനിമയുടെ പെര്‍ഫക്ഷന് വേണ്ടി പ്രഭാസ് ആ ആലോചനകളെല്ലാം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.

അഞ്ച് വര്‍ഷത്തോളമാണ് ബാഹുബലി സിനിമക്ക് വേണ്ടി പ്രഭാസ് ഒഴിഞ്ഞ് വെച്ചത്. ഈ കാലയളവില്‍ മറ്റൊരു സിനിമയിലും നടന്‍ കരാറൊപ്പിട്ടിരുന്നില്ല. ആ കഷ്ടപ്പാടിനെല്ലാം ഫലം ലഭിച്ചെന്ന് വേണം കരുതാന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന സിനിമയായി ബാഹുബലി മാറിയിരിക്കുകയാണ്. എന്തായാലും 37 കാരനായ പ്രഭാസ് അടുത്ത വര്‍ഷം വിവാഹ ജീവിതത്തിലേക്ക് കടക്കുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: With the phenomenal success of the Baahubali series, Prabhas is no longer a superstar just in the South. He is a sensation all over the country and enjoys huge popularity.From the outlook, Prabhas is a tall and masculine figure who fits in perfectly as an undefeatable warrior. But beneath the towering figure, is a very shy person
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia