സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ല; പ്രഭാസിനോട് കോടതി
Jan 4, 2019, 14:04 IST
ഹൈദരാബാദ്: (www.kvartha.com 04.01.2019) സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് ബാഹുബലി നായകന്‍ പ്രഭാസിനോട് കോടതി. പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈദരാബാദ് കോടതി നായകനോട് ഇക്കാര്യം ചോദിച്ചത്.
വസ്തു വകകള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച നോട്ടീസ് നല്‍കാതെയാണ് റവന്യു വകുപ്പ് നടപടി സ്വീകരിച്ചതെന്ന് പ്രഭാസിന്റെ പിതാവ് ഡി.വി.വി സത്യനാരായണ രാജു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇരുകക്ഷികളുടെയും വാദം കേട്ടതിന് ശേഷം പ്രഭാസിന്റെ ഹര്‍ജി കോടതി മറ്റൊരു ദിവസം പരിഗണിക്കുമെന്ന് വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നതിനിടെ സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി പറയുകയായിരുന്നു.
അതേസമയം സര്‍ക്കാരിന് വേണ്ടി ഹാജരായ വക്കീല്‍ പ്രഭാസ് ഭൂമി തട്ടിപ്പുകാരനാണെന്ന് വാദിച്ചു. പ്രഭാസിന്റെ വീട് നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഏക്കര്‍ കണക്കിന് വരുന്ന വസ്തുവില്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുവെന്നും സ്‌പെഷ്യല്‍ പ്രോസീക്യൂട്ടര്‍ വാദിച്ചു.
അനന്ത്പൂര്‍ ജില്ലയിലെ റായ്ദര്‍ഗം എന്ന പ്രദേശത്താണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുള്ള ഏതാനും ഭൂമികള്‍ ഇവിടെ സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിട്ടുണ്ട്. ഈ പ്രദേശത്തുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഈ ഭൂമി സര്‍ക്കാരിന്റെ അധീനതയില്‍ ഉള്ളതാണെന്ന് സുപ്രീംകോടതി മൂന്ന് മാസം മുമ്പ് വിധിക്കുകയായിരുന്നു. ഇതോടെ തുടര്‍ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോവുകയായിരുന്നു.

ഇതിന്റെ ഭാഗമായി ഒഴിപ്പിക്കാനായി പ്രഭാസിന്റെ വീട്ടിലെത്തിയ റവന്യൂ സംഘം വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. അകത്തേക്ക് കടക്കാന്‍ ശ്രമിച്ചില്ലെങ്കിലും ആള്‍ക്കാരെ കാണാത്തതിനാല്‍ നോട്ടീസ് പതിപ്പിച്ച് മടങ്ങുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Prabhas guesthouse seized: HC pulls up Telangana govt, questions by authority, Hyderabad, News, Cine Actor, Cinema, Entertainment, Court, Criticism, land, Case, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.