മുംബൈയിലെ ഹോടെലില്‍ നിന്നും ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയ പ്രകാശ് വാര്യര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 28.01.2022) ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലൂടെ ഇന്‍ഡ്യ മുഴുവനും അറിയപ്പെട്ട താരമായിരുന്നു പ്രിയ പ്രകാശ് വാര്യര്‍. സിനിമയിലെ കണ്ണിറുക്കുന്ന സീനാണ് താരത്തെ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയത്. കൊച്ചുകുട്ടികള്‍ക്ക് വരെ പ്രിയയെ അറിയാം. അടുത്തിടെ ചെക്ക് എന്ന തെലുങ്ക് സിനിമയില്‍ പ്രിയ ഇരട്ട വേഷത്തില്‍ എത്തിയിരുന്നു.
Aster mims 04/11/2022

മുംബൈയിലെ ഹോടെലില്‍ നിന്നും ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയ പ്രകാശ് വാര്യര്‍

വിഷ്ണുപ്രിയ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. തെന്നിന്‍ഡ്യയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് പ്രിയ പ്രകാശ് വാര്യര്‍.

സിനിമയിലും മോഡെലിങ്ങിലുമായി സജീവമായ താരം തനിക്ക് ഷൂടിങുമായി ബന്ധപ്പെട്ട് മുംബൈയിലെ ഒരു ഹോടെലില്‍ താമസിക്കുമ്പോള്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് താരം അനുഭവം പങ്കുവച്ചത്. ഹോടെലിന്റെ പേരും താരം എടുത്തു പറയുന്നുണ്ട്.

കുറിപ്പ് ഇങ്ങനെ:

' ഫെര്‍ണ്‍ ഗോര്‍ഗോണ്‍ എന്ന ഹോടെലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തുനിന്നുള്ള ഭക്ഷണം ഹോടെലിന് അകത്ത് അനുവദിക്കില്ല എന്നതാണ് ആ പോളിസി. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനുവേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡെര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെക്കുറിച്ച് മുന്‍പ് അറിയില്ലായിരുന്നു.

ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോടെല്‍ ഷൂടിങ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോടെല്‍ എനിക്ക് ബുക് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഇവരുടെ ഈ പോളിസികള്‍ ഒന്നും വായിച്ചു നോക്കാന്‍ കഴിഞ്ഞില്ല. ഇത്തവണത്തേക്ക് മാത്രം ക്ഷമിക്കുവാന്‍ ഞാനവരോട് താഴ്മയായി അഭ്യര്‍ഥിച്ചു.

ഭക്ഷണത്തിന് ഞാന്‍ പണം നല്‍കിയതാണ് എന്നും അത് കളയുവാന്‍ പറ്റില്ല എന്നും ഞാന്‍ പറഞ്ഞു. അവര്‍ എന്നോട് ഒന്നുകില്‍ ഭക്ഷണം കളയുക, അല്ലെങ്കില്‍ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്. അവര്‍ അവിടെ വലിയ ഒരു സീന്‍ തന്നെ ഉണ്ടാക്കി. ഞാന്‍ പറയുന്നത് ഒന്നും തന്നെ അവര്‍ കേള്‍ക്കുവാന്‍ പോലും തയാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്ന് ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു' ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

Keywords: Popular young actress makes allegation against hotel, Kochi, News, Cinema, Actress, Allegation, Social Media, Hotel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia