പ്രശസ്ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു

 



ചെന്നൈ: (www.kvartha.com 10.11.2021) പ്രശസ്ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത്(52) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. ജയരാജ് എന്നാണ് യഥാര്‍ഥ പേര്. തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കി. 

പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ സഹായിയായിട്ടാണ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. എ ആര്‍ റഹ് മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ വമ്പന്‍ ഹിറ്റായി. ചിത്രത്തിലെ 'മുസ്തഫ', 'കല്ലൂരി സാലൈ' എന്നീ ഗാനങ്ങള്‍ കൂള്‍ ജയന്തിനും പ്രശസ്തി നേടിക്കൊടുത്തു.    
'കോഴി രാജ' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും പ്രവേശിച്ചു. 1996ല്‍ പുറത്തിറങ്ങിയ കാതല്‍ദേശം ആണ് ആദ്യ സിനിമ. സിനിമ രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.


പ്രശസ്ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു



Keywords:  News, National, India, Chennai, Dance, Cinema, Entertainment, Death, Popular dance master Cool Jayanth passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia