വര്‍ഷങ്ങള്‍ കൂടുന്തോറും പ്രായം താഴേക്ക്; ഒരുമാറ്റവും ഇല്ലല്ലോയെന്ന് പൂജ ബത്ര; 22 വർഷങ്ങൾക്ക് ശേഷം മെഗാസ്റ്റാറിനെ കണ്ടുമുട്ടിയ ആഹ്ലാദത്തിൽ പഴയ നായിക; ചിത്രം വൈറൽ
Oct 30, 2021, 17:19 IST
ബുഡാപെസ്റ്റ്: (www.kvartha.com 30.10.2021) സിനിമ ആസ്വാദകരുടെ മനസുകളിൽ മായാത്ത സിനിമയാണ് 1999 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മേഘം. അന്യഭാഷ നടി പൂജ ബത്രയാണ് മേഘത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിരുന്നത്.
വർഷങ്ങൾക്ക് ശേഷം വീണ്ടും മമ്മൂട്ടിയെ കണ്ടതിന്റെ ആഹ്ലാദത്തിലാണ് പൂജ ബത്ര. വർഷങ്ങൾക്ക് ശേഷം കണ്ടിട്ടും ഒരു മാറ്റവുമില്ലല്ലോ എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പൂജ, മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു. അതിവേഗം ചിത്രം വൈറലാവുകയും ചെയ്തു. വര്‍ഷങ്ങള്‍ കൂടുന്തോറും മമ്മൂട്ടിയുടെ പ്രായം താഴേക്ക് പോകുന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മേഘം സിനിയിലെ ദൃശ്യങ്ങളും പുതിയ ചിത്രവും ചേർത്ത് ട്രോളന്മാരും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.
ഹംഗറിയിൽ വെച്ചായിരുന്നു ഇരുവരുടെയും കണ്ടുമുട്ടൽ. തന്റെ പുതിയ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടി ഹംഗറിയിൽ എത്തിയത്. പൂജ ബത്ര ഇപ്പോൾ ഹംഗറിയിൽ ഭർത്താവിനൊപ്പം വിനോദത്തിന് എത്തിയതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.