Ponniyin Selvan | ആദ്യഭാഗത്തിന്റെ വന്‍ വിജയത്തിന് ശേഷം പൊന്നിയിന്‍ സെല്‍വന്‍ 2 വരുന്നു; പ്രഖ്യാപനവുമായി ലൈക പ്രൊഡക്ഷന്‍സ്
Dec 28, 2022, 15:11 IST
ചെന്നൈ: (www.kvartha.com) തെന്നിന്‍ഡ്യയിലും ബോളിവുഡിലും ഒരു പോലെ ഇളക്കി മറിച്ച 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം ഭാഗം വരുന്നു. ആദ്യഭാഗത്തിന്റെ വന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള നിര്‍ണായ പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സാണ് പിഎസ്2 നെ കുറിച്ച് പ്രഖ്യാപനവുമായി എത്തുന്നത്.
കവാടങ്ങള്‍ തുറക്കൂ, ഞങ്ങള്‍ പൊന്നിയിന്‍ സെല്‍വന്‍ 2ലേക്ക് മാര്‍ച് ചെയ്യുകയാണ്. നാല് മണിക്ക് ആവേശകരമായ ഒരു പ്രഖ്യാപനം ഉണ്ടാകും-ലൈക പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്തു. 2023 ഏപ്രില്‍ 20 ഓടെ രണ്ടാം ഭാഗം ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഉടമ ഉദയനിധി സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. തമിഴില്‍ കൂടാതെ മലയാളം, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. പ്രേക്ഷകരില്‍ ഒരുപിടി ചോദ്യം ബാക്കിയാക്കിയാണ് പൊന്നിയിന്‍ സെല്‍വന്റെ ഒന്നാം ഭാഗം അവസാനിച്ചത്.
വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ജയം രവി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ജയചിത്ര എന്നിങ്ങനെ വലിയ താരനിരകളാണ് ചിത്രത്തില്‍ അണിനിരന്നത്.
തെന്നിന്‍ഡ്യന്‍ സിനിമാ ലോകം ഒന്നടങ്കം എത്തിയ ചിത്രത്തില്‍ ഐശ്വര്യ റായി ബച്ചന്‍ ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. 2022 ല്‍ പുറത്ത് ഇറങ്ങിയ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.
Open the gates as we proudly march towards #PS2 ⚔
— Lyca Productions (@LycaProductions) December 28, 2022
Dropping an exciting announcement today at 4 PM!#PS #PS1 #PS2 #PonniyinSelvan #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @tipsmusicsouth @IMAX @PrimeVideoIN pic.twitter.com/PaXwCRMUSY
Keywords: News,National,India,chennai,Entertainment,Cinema,Actor,Actress,Aishwarya Rai, Ponniyin Selvan's special announcement today 4pm
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.