അറസ്റ്റ് വൈകിപ്പിക്കുന്നത് മുന്‍കൂര്‍ ജാമ്യം ഉറപ്പാക്കാനോ? അഭ്യൂഹങ്ങള്‍ക്ക് അവസരം കൊടുക്കാതെ ശരിയായ തീരുമാനമെടുക്കണമെന്ന് പോലീസിനോട് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 04.06.2017) നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് വ്യക്തമായ തെളിവുണ്ടെങ്കില്‍ വൈകിപ്പിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ് റയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതായി അറിയുന്നു.

ഇക്കാര്യത്തില്‍ അനാവശ്യമായ അഭ്യൂഹങ്ങളും മറ്റും പ്രചരിക്കാന്‍ കൂടുതല്‍ ഇട നല്‍കരുതെന്നും നിര്‍ദേശിച്ചതായാണ് വിവരം. അത് അന്വേഷണ സംഘത്തിന്റ മേല്‍നോട്ടച്ചുമതലയുള്ള എഡിജിപി ബി സന്ധ്യ, അന്വേഷണ സംഘത്തലവന്‍ ഐജി ദിനേന്ദ്ര കശ്യപ് എന്നിവരെ ലോക്‌നാഥ് ബെഹ് റ അറിയിക്കുകയും ചെയ്തു.

അറസ്റ്റ് വൈകിപ്പിക്കുന്നത് മുന്‍കൂര്‍ ജാമ്യം ഉറപ്പാക്കാനോ? അഭ്യൂഹങ്ങള്‍ക്ക് അവസരം കൊടുക്കാതെ ശരിയായ തീരുമാനമെടുക്കണമെന്ന് പോലീസിനോട് മുഖ്യമന്ത്രി

ജൂണ്‍ 30ന് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം നടിയുടെ കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. കഴിഞ്ഞദിവസവും ഡിജിപി മുഖ്യമന്ത്രിക്ക് കേസിന്റെ പുതിയ വിവരങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്‍കി.

അറസ്റ്റ് വൈകിപ്പിക്കുന്നത് മുന്‍കൂര്‍ ജാമ്യം ഉറപ്പാക്കാനോ? അഭ്യൂഹങ്ങള്‍ക്ക് അവസരം കൊടുക്കാതെ ശരിയായ തീരുമാനമെടുക്കണമെന്ന് പോലീസിനോട് മുഖ്യമന്ത്രി

കേസില്‍ നേരത്തേ അറസ്റ്റിലായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറുമായി ദിലീപിനും നാദിര്‍ഷായ്ക്കും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായാണ് ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചതത്രേ. എങ്കില്‍ എന്താണ് അറസ്റ്റിനു തടസമെന്ന് മുഖ്യമന്ത്രി ആരാഞ്ഞതായി സൂചനയുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കു വേണ്ടി അന്വേഷണ സംഘം ശ്രമിക്കുകയാണെന്ന മറുപടിയില്‍ തൃപ്തനാകാതെയാണ്, അഭ്യൂഹങ്ങള്‍ക്ക് അവസരം കൊടുക്കാതെ ശരിയായ തീരുമാനമെടുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചത്.

അതിനിടെ, ദിലീപും നാദിര്‍ഷായും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന സൂചനയേത്തുടര്‍ന്ന് രണ്ടു ദിവസമായി കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ നെട്ടോട്ടമാണ്. എന്നാല്‍ അതീവ രഹസ്യമായി ഇരുവരും ജാമ്യാപേക്ഷ നല്‍കിയെന്ന സൂചനയുമുണ്ട്. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് നടനും സംഘവും അഭിഭാഷകരും വിവരം മറച്ചുവയ്ക്കുകയാണെന്ന സംശയം ശക്തമാണ്.

മാധ്യമങ്ങളെ കോടതിയില്‍ നിന്ന് വിലക്കിയിരിക്കുന്നതിനാല്‍ ഇത്തരം ഒത്തുകളികള്‍ പുറത്തുവരാന്‍ വഴികളുമില്ല. രണ്ടുപേര്‍ക്കും മുന്‍കൂര്‍ ജാമ്യത്തിന് അവസരം നല്‍കാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന സൂചനയും ശക്തമാണ്.

Also Read:

കത്തിയാളുന്ന ഗ്യാസ് സിലിണ്ടര്‍ അണക്കാന്‍ റെഡിയായി വീട്ടമ്മമാര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police to save Dileep? CM has given strong direction to police, Thiruvananthapuram, News, Police, Politics, Actress, Actor, Kerala, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia