ഓവിയക്കെതിരെ കേസ്; പുതിയ മേക്കോവറിലൂടെ ആരാധകരെ കയ്യിലെടുക്കാന്‍ ബിഗ് ബോസില്‍ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്
Aug 12, 2017, 13:24 IST
ചെന്നൈ: (www.kvartha.com 12.08.2017) ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴില്‍ ജനപ്രിയയായി മാറിയ മലയാളി താരം ഓവിയ ഹെലനെതിരെ പോലീസ് കേസ്. ഷോയില്‍ നിന്ന് സ്വമേധയാ പുറത്തു പോകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കാട്ടിയാണ് കേസ്. ഷോയുടെ നിര്‍മ്മാതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഓവിയയ്ക്ക് പോലീസ് സമന്‍സ് അയച്ചിട്ടുണ്ട്.
ഷോയ്ക്കിടെ താന്‍ സ്വമേധയ പിന്‍വാങ്ങുന്നുവെന്ന് പറഞ്ഞ് ഷോ ഹൗസിലെ നീന്തല്‍ കുളത്തില്‍ ചാടിയ ഓവിയയെ മറ്റു മത്സരാര്‍ത്ഥികള്‍ ചേര്‍ന്നാണ് രക്ഷിച്ചത്. അതിനിടെ പരിപാടിയില്‍ നിന്ന് സ്വമേധയ പുറത്ത് പോയെങ്കിലും ആരാധകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഓവിയ തിരിച്ചു വരുമെന്നും റിപ്പോര്‍ട്ടുണ്ട്. 10 വര്‍ഷമായി സിനിമയിലെത്തിയിട്ടെങ്കിലും സിനിമയില്‍ നിന്നും ഇതുവരെ ലഭിക്കാത്ത ജനപ്രീതിയാണ് ഷോയിലൂടെ താരം നേടിയത്.
തമിഴ്‌നാട്ടുകാരുടെ ജനപ്രിയ നായികയായി മാറി ഇപ്പോള്‍ ഓവിയ. ഷോയിലെ മത്സരാര്‍ത്ഥിയായ ആരവിനോടുള്ള പ്രണയം കൊണ്ടാണ് മടങ്ങി പോന്നതെന്നും ഓവിയ പറഞ്ഞിരുന്നു. കഴിഞ്ഞാഴ്ചയാണ് ഓവിയ ഷോയില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ ഓവിയ പിന്‍മാറിയതോടെ പരിപാടിയുടെ റേറ്റിംഗ് കുറഞ്ഞതോടെ സംഘാടകര്‍ ഓവിയയോട് തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും തുടര്‍ന്നാണ് തിരിച്ചെത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
തൃശൂര്‍ സ്വദേശിയായ ഓവിയ കങ്കാരു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഇപ്പോള്‍ പുതിയ മേക്കോവറില്‍ ആരാധകരെ വീണ്ടും കയ്യിലെടുത്തിരിക്കയാണ് ഓവിയ. അതേസമയം ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് മാനേജര്‍ പോലീസിനോട് പറഞ്ഞു.
Also Read:

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് തോണി മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police summon actor Oviya for probe, chennai, News, Police, Case, Lawyers, Complaint, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.