'അല്ലു അർജുൻ നായകനായ ‘പുഷ്പ’ രീതിയിൽ രക്തചന്ദനം കടത്താൻ ശ്രമം'; വിജയകരമായി കർണാടക അതിർത്തി കടന്ന യുവാവ് മഹാരാഷ്ട്രയിൽ പിടിയിൽ

 


ബെംഗ്ളുറു: (www.kvartha.com 03.02.2022) രക്തചന്ദനം കടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയിലായി. ബെംഗ്ളുറു ജില്ലയിലെ ട്രക് ഡ്രൈവറായ യാസിന്‍ ഇനായതുല്ലയാണ് അറസ്റ്റിലായത്. 'പുഷ്പ: ദ റൈസ്' എന്ന തെലുങ്ക് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ ചന്ദനം കടത്തിയതെന്നാണ് പറയുന്നത്. കർണാടക-ആന്ധ്ര അതിർത്തിയിൽ നിന്ന് മഹാരാഷ്ട്രയിലേക്കുള്ള യാത്രാമധ്യേ ഇയാൾ തന്റെ ട്രകിൽ രക്തചന്ദനം കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു . അതിർത്തി കടന്നെത്തിയ ഇയാളെ സാംഗ്ലി ജില്ലയിലെ മീരജ് നഗറിലെ ഗാന്ധി ചൗക്കിൽ വച്ച് മഹാരാഷ്ട്ര പൊലീസ് പിടികൂടി. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനവും 10 ലക്ഷം രൂപ വിലമതിക്കുന്ന ട്രകും കസ്റ്റഡിയിലെടുത്തു.
                  
'അല്ലു അർജുൻ നായകനായ ‘പുഷ്പ’ രീതിയിൽ രക്തചന്ദനം കടത്താൻ ശ്രമം'; വിജയകരമായി കർണാടക അതിർത്തി കടന്ന യുവാവ് മഹാരാഷ്ട്രയിൽ പിടിയിൽ

സംഭവത്തെക്കുറിച്ച് സാംഗ്ലി പൊലീസ് സൂപ്രണ്ട് ദീക്ഷിത് ഗെദം പറയുന്നതിങ്ങനെ: 'അനധികൃതമായി ചന്ദനം കടത്തുന്നത് സംബന്ധിച്ച് ഞങ്ങൾക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സംയുക്ത ഓപറേഷൻ നടത്തുകയും റെയ്ഡ് നടത്തുകയും ചെയ്തു. ഈ റെയ്ഡിനിടെ ഒരു വാഹനം പിടിച്ചെടുക്കുകയും ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐപിസി 379, 34 വകുപ്പുകൾ പ്രകാരം കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ഫോറസ്റ്റ് ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്'.

രക്തചന്ദന കടത്തുമായി ബന്ധപ്പെട്ടാണ് പുഷ്പ എന്ന സിനിമയുടെ കഥ വികസിക്കുന്നത്. ലോറി ഡ്രൈവറായും ചന്ദന കടത്തുകാരനായും വേഷമിടുന്ന പുഷ്പ എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. അല്ലു അർജുൻ ഒരു ടാങ്കെർ ലോറിയിൽ തടി കൂട്ടിയിട്ട് അതിനു മുകളിൽ പാലിൽ നിറച്ച് രക്തചന്ദനം കടത്തുന്നത് സിനിമയിൽ കാണിക്കുന്നു. സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, യാസിൻ ആദ്യം ട്രക്കിൽ രക്തചന്ദനം കയറ്റുകയും പിന്നീട് പഴങ്ങളും പച്ചക്കറി പെട്ടികളും അതിൽ കയറ്റുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കർണാടക അതിർത്തി ബുദ്ധിമുട്ടില്ലാതെ കടന്നെങ്കിലും മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലകപ്പെടുകയായിരുന്നു.


Keywords:  News, Karnataka, Top-Headlines, Police, Seized, Maharashtra, Cash, Trending, Border, Cinema, Custody, Sandal Wood, Police seize red sandalwood worth Rs 2.5 crore, one person held.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia