വനിതാദിനത്തിൽ സണ്ണിലിയോൺ പരാമർശം: രാം ഗോപാൽ വർമ്മ വീണ്ടും വിവാദത്തിൽ

 


മുംബൈ: (www.kvartha.com 09.03.2017) സ്ഥിരം വിവാദങ്ങളിൽ പെടാറുള്ള രാംഗോപാൽ വർമ്മ വീണ്ടും വിവാദത്തിന് തിരികൊളുത്തി. വനിതാ ദിനത്തിൽ ട്വിറ്ററിലൂടെ നൽകിയ ആശംസ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിൻറെ വിവാദ പരാമർശം.

ലോകത്തിലെ എല്ലാ വനിതകളും സണ്ണി ലിയോണിനെപോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മ വനിതാദിന 'സന്ദേശമായി ട്വിറ്ററിൽ കുറിച്ചത്. അന്തര്‍ദേശീയ വനിതാദിനത്തില്‍ സ്ത്രീകളോട് പുരുഷന്മാര്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും വര്‍ഷത്തിലൊരു ദിവസം 'മെന്‍സ് വിമെന്‍സ് ഡേ' എന്ന പേരില്‍ ആഘോഷിക്കണമെന്നും വര്‍മ്മ ട്വിറ്ററിൽ പറഞ്ഞു.
സംഭവം ഇപ്പോൾ വിവാദവുമായിരിക്കുകയാണ്. സണ്ണി ലിയോണിനെ അപമാനിച്ചതിലൂടെ സ്ത്രീകളെ ഒന്നടങ്കം അദ്ദേഹം അപാമാനിച്ചെന്നാണ് ആക്ഷേപം. സംഭവത്തിനെതിരെ ഹിന്ദു ഗ്രൂപ് ജനജാഗൃതി പൊലീസിന് പരാതി നൽകി.

വനിതാദിനത്തിൽ സണ്ണിലിയോൺ പരാമർശം: രാം ഗോപാൽ വർമ്മ വീണ്ടും വിവാദത്തിൽ

മുമ്പ് ഷാരൂഖ് ഖാനെയും മമ്മൂട്ടിയേയുമെല്ലാം രാം ഗോപാൽ വർമ്മ പരസ്യമായി വിമർശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Police complaint against Ram Gopal Varma over his Sunny Leone tweet on International Women’s Day. Filmmaker Ram Gopal Varma’s tweet, ostensibly wishing International Women’s Day, has got him into a legal trouble as a police complaint has been filed against him, accusing him of insulting women
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia