Police Booked | ജയ് ഭീം പകര്‍പവകാശ വിവാദത്തില്‍: സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം; സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ പൊലീസ് കേസ്
Aug 26, 2022, 15:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) റിലീസ് ചെയ്ത് ഒരിടവേളയ്ക്ക് ശേഷം സൂര്യ ചിത്രം ജയ് ഭീം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം. എന്നാലിപ്പോള്‍ ചിത്രം പകര്‍പവകാശ വിവാദത്തില്‍ പെട്ടിരിക്കുകയാണ്.
വി കുളഞ്ജിയപ്പ എന്നയാള്‍, സിനിമയുടെ കഥ തന്നില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് കേസ് കൊടുത്തിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ജ്ഞാനവേലിനും നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.
തന്റെ കഥയെടുത്ത ശേഷം തനിക്ക് സിനിമാ പ്രവര്‍ത്തകര്‍ റോയല്‍റ്റി തന്നില്ലെന്നാണ് വി കുളഞ്ജിയപ്പയുടെ പരാതിയില്‍ പറയുന്നത്. 50 ലക്ഷം രൂപ നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും പക്ഷേ പറഞ്ഞ പണം നല്‍കിയില്ലെന്നും കുളഞ്ജിയപ്പ പറഞ്ഞു.
കുളഞ്ജിയപ്പയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ പുരോഗമിക്കുന്നത്. 1993 ല്‍ കമ്മാരപുരം പൊലീസ് സ്റ്റേഷനില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളായിരുന്നുവെന്നും 2019 ല്‍ സംവിധായകന്‍ ജ്ഞാനവേല്‍ വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും കുളഞ്ജിയപ്പ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

