പി എം നരേന്ദ്ര മോദിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 10.04.2019) വിവാദങ്ങള്‍ പുകയുന്നതിനിടെ പി എം നരേന്ദ്ര മോദിക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവികഥ പറയുന്ന സിനിമയാണ് പി എം നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഒമംഗ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 11ന് ആരംഭിക്കാനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.

പി എം നരേന്ദ്ര മോദിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ്

ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രദര്‍ശനം തടയണമെന്നാണ് ഇവരുടെ ആവശ്യം. റിലീസിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമല്ല ചിത്രത്തിന്റെ റിലീസെന്നായിരുന്നു കമ്മീഷന്റെ നിലപാട്.

Keywords:  'PM Narendra Modi' gets U certificate, New Delhi, News, National, Narendra Modi, Politics, Election, Lok Sabha, Trending, Cinema, High Court.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script