പി കെ യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; ട്രാന്‍സിസ്റ്ററുമായി അനുഷ്‌കയും
Oct 17, 2014, 13:23 IST
മുംബൈ: (www.kvartha.com 17.10.2014) പി കെയുടെ പുതിയ പോസ്റ്ററില്‍ അമീര്‍ഖാനു പിന്നാലെ ട്രാന്‍സിസ്റ്ററുമായി അനുഷ്‌കയും. പോസ്റ്ററില്‍ പോലീസ് വേഷത്തില്‍ ട്രാന്‍സിസ്റ്ററുമായി നില്‍ക്കുന്ന നായിക അനുഷ്‌കയുടെ ഫോട്ടോയാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് പി കെയുടെ അഞ്ചാമത്തെ പോസ്റ്ററാണ്. ചിത്രത്തിലെ നായികാ നായകന്‍മാരായ അമീര്‍ഖാനും അനുഷ്‌കാ ശര്‍മയും ഒന്നിച്ചുള്ള പോസ്റ്ററും ഇറക്കിയിട്ടുണ്ട്. ഇതാദ്യമായാണ് നായികയുടെ പോസ്റ്റര്‍ മാത്രമായി ഇറക്കുന്നത്. ഡിസംബര്‍ 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ജയ് ദത്ത് അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ പൂര്‍ണ നഗ്നനായി ട്രാന്‍സിസ്റ്റര്‍ പിടിച്ചു നില്‍ക്കുന്ന അമീര്‍ഖാന്റെ പോസ്റ്റര്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ചിത്രം കോപ്പിയടിച്ചതാണെന്നായിരുന്നു പ്രധാന വിമര്‍ശനം.

Also Read:
Keywords: PK poster: Anushka Sharma with the transistor, Mumbai, Sanjay Dutt, Police, Photo, Theater, Director, Bollywood, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.