Medical Treatment | 'പണമില്ലാതെ ചികിത്സയ്ക്ക്‌പോലും ദുരിതം'; ഒരുകാലത്ത് ഉന്നതികളില്‍ ഉണ്ടായിരുന്ന സിനിമാ നിര്‍മാതാവിന് സഹായവുമായി നടന്‍ സൂര്യ

 



ചെന്നൈ: (www.kvartha.com) ചികിത്സയ്ക്ക് പണമില്ലാതെ ജീവിതം ദുരിതത്തിലായ സിനിമാ നിര്‍മാതാവിന് സഹായവുമായി നടന്‍ സൂര്യ. സൂര്യയും വിക്രവും ഒരുമിച്ച് അഭിനയിച്ച 'പിതാമകന്‍' ഉള്‍പെടെയുള്ള സിനിമകളുടെ നിര്‍മാതാവായ വി എ ദുരെയാണ് ഇപ്പോള്‍ കടം കയറി കൂടുതല്‍ കഷ്ടത്തിലായത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 25 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ടും സിനിമ ചെയ്യാതിരിക്കുകയും വാങ്ങിയ പണം തിരികെ നല്‍കാതിരിക്കുകയും ചെയ്ത സംവിധായകനെതിരെ ദുരെ രംഗത്തുവന്നിരുന്നു. നിര്‍മാതാവിന്റെ ദുരിതജീവിതത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തിയ വിഡിയോ ശ്രദ്ധയില്‍പെട്ട സൂര്യ സഹായവുമായി രംഗത്തെത്തുകയായിരുന്നു.

Medical Treatment | 'പണമില്ലാതെ ചികിത്സയ്ക്ക്‌പോലും ദുരിതം'; ഒരുകാലത്ത് ഉന്നതികളില്‍ ഉണ്ടായിരുന്ന സിനിമാ നിര്‍മാതാവിന് സഹായവുമായി നടന്‍ സൂര്യ


രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറഞ്ഞത്. ചികിത്സയുടെ ആദ്യഘട്ടമായി രണ്ടുലക്ഷം രൂപ താരം ഇതിനോടകം താരം നല്‍കി കഴിഞ്ഞു. സ്വന്തം വീടും സ്ഥാപനങ്ങളും അടക്കം നഷ്ടമായ ദുരെ സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് നിലവില്‍ ജീവിക്കുന്നത്. 

വിക്രം, സൂര്യ, വിജയകാന്ത്, സത്യരാജ് എന്നിവരെ നായകരാക്കി സിനിമകള്‍ നിര്‍മിച്ചിരുന്ന ദുരെ തമിഴിലെ വമ്പന്‍ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചടികള്‍ നേരിട്ടതോടെ ദാരിദ്ര്യത്തിലേക്ക് ആഴ്ന്നുപോകുകയായിരുന്നു. 

Keywords:  News,National,India,chennai,Entertainment,help,Health,Top-Headlines,Latest-News,Actor,Cinema,Director, 'Pithamagan' producer VA Durai seeks help for his medical treatment; Suriya comes in for support
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia