'പിന്നെയും' കാവ്യയും ദിലീപും ട്രെയിലര്‍ പുറത്തിറങ്ങി

 


കൊച്ചി: (www.kvartha.com 1408.2016) നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രമുഖ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

'പിന്നെയും' കാവ്യയും ദിലീപും ട്രെയിലര്‍ പുറത്തിറങ്ങിഎട്ടു വര്‍ഷത്തിന് ശേഷമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പുറത്തിങ്ങുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

കുടുംബജീവിതവും പ്രണയവും പ്രമേയമാകുന്ന ചിത്രത്തില്‍ ദിലീപ് പുരുഷോത്തമന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, ബേബി അക്ഷര, കെപിഎസി ലളിത, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.


Keywords: Kochi, Ernakulam, Kerala, Dileep, Kavya Madhavan, Cinema, Malayalam, Adoor, Director, Entertainment, Pinneyum Malayalam Movie Official Trailer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia