Birthday Wish | കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; 'സമാനതകളില്ലാത്ത കലാകാരന്‍, നിങ്ങള്‍ ഞങ്ങളെ വിസ്മയിച്ചു കൊണ്ടേയിരിക്കുകയാണ്'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) ഇന്‍ഡ്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളായ കമല്‍ ഹാസന്‍ 68-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഉലകനായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും കമലാ ഹാസന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി കമല്‍ ഹാസന് പിറന്നാളാശംസ നേര്‍ന്നത്. 
Aster mims 04/11/2022

Birthday Wish | കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; 'സമാനതകളില്ലാത്ത കലാകാരന്‍, നിങ്ങള്‍ ഞങ്ങളെ വിസ്മയിച്ചു കൊണ്ടേയിരിക്കുകയാണ്'


'സമാനതകളില്ലാത്ത കലാകാരനായ നിങ്ങള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. താങ്കളുടെ ജനാധിപത്യവും മതേതരവുമായ അചഞ്ചലമായ മൂല്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആയുരാരോഗ്യ സൗഖ്യത്തോടെ വര്‍ഷങ്ങളോളം സുഖമായിരിക്കട്ടെ' ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ സന്തോഷവും ആരോഗ്യവും നേരുന്നെന്നും മുഖ്യമന്ത്രി കുറിച്ചു.

തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ നായകരില്‍ ഒരാളായ കമല്‍ ഹാസന്‍ തന്റെ അടുത്ത ചിത്രമായ 'ഇന്‍ഡ്യന്‍ 2' വിന്റെ പണിപ്പുരയിലാണ്. പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തു വിട്ടു. കമല്‍ഹാസന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് സ്‌പെഷല്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.


Keywords: News,Kerala,State,Thiruvananthapuram,Actor,Cinema,Cine Actor,Birthday,Social-Media,Twitter,Entertainment,Top-Headlines,Kamal Hassan,Pinarayi-Vijayan,CM, Pinarayi Vijayan wishes Kamal Haasan on his birthday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script