Pinarayi Vijayan | ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മിന്നിത്തിളങ്ങി മലയാളികള്‍; അഭിനന്ദനവുമായി മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) 2020 ലെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മിന്നിത്തിളങ്ങി മലയാള താരങ്ങള്‍. അഭിനേതാക്കള്‍ക്കൊപ്പം സംവിധായകന്‍, തുടങ്ങി ഒട്ടുമിക്ക മേഖലകളിലും അവാര്‍ഡ് നേടിയത് മലയാളികള്‍ തന്നെയാണ്.

Pinarayi Vijayan | ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മിന്നിത്തിളങ്ങി മലയാളികള്‍; അഭിനന്ദനവുമായി മുഖ്യമന്ത്രി

ഇപ്പോള്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവരേയും ഹാര്‍ദമായി അഭിനന്ദിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 13 പുരസ്‌കാരങ്ങളാണ് ഇത്തവണ കേരളീയരെ തേടിയെത്തിയത്.
മികച്ച നടി: അപര്‍ണ ബാലമുരളി (സൂരറൈ പോട്ര്)

മികച്ച സംവിധായകന്‍: സച്ചി (അയ്യപ്പനും കോശിയും)

മികച്ച സഹനടന്‍: ബിജുമേനോന്‍ (അയ്യപ്പനും കോശിയും)

മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി (അയ്യപ്പനും കോശിയും)

മികച്ച മലയാള സിനിമ: സെന്ന ഹെഗ്ഡെയുടെ 'തിങ്കളാഴ്ച നിശ്ചയം'

ജൂറിയുടെ പ്രത്യേക പരാമര്‍ശം: കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്'

മികച്ച വിദ്യാഭ്യാസ ചിത്രം: നന്ദന്‍ സംവിധാനം ചെയ്ത 'ഡ്രീമിങ് ഓഫ് വേര്‍ഡ്സ്'

മികച്ച നോണ്‍ ഫീചര്‍ ചിത്രം: ശോഭ തരൂര്‍ ശ്രീനിവാസന്റെ 'റാപ്‌സഡി ഓഫ് റെയിന്‍സ്: ദി മണ്‍സൂണ്‍ ഓഫ് കേരള'

നോണ്‍ ഫീചര്‍ വിഭാഗത്തിലെ മികച്ച ഛായാഗ്രഹണം: നിഖില്‍ എസ് പ്രവീണ്‍ ('ശബ്ദിക്കുന്ന കലപ്പ')

മികച്ച സിനിമാപുസ്തകം: അനൂപ് രാമകൃഷ്ണന്‍ എഴുതിയ 'എംടി അനുഭവങ്ങളുടെ പുസ്തകം'

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: അനീസ് നാടോടി ('കപ്പേള')

മികച്ച ശബ്ദലേഖനം: ശ്രീശങ്കര്‍, വിഷ്ണു ഗോവിന്ദ് ('മാലിക്ക്')

എന്നീ കേരളീയര്‍ക്കും മലയാള ചിത്രങ്ങള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം മരണാനന്തര ബഹുമതിയായിട്ടാണ് സചിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര രംഗത്തിന് എത്രത്തോളം വലിയ നഷ്ടമാണെന്ന് തെളിയിക്കുന്നതാണ് ഈ അംഗീകാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ തലത്തില്‍ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. മലയാള സിനിമക്ക് തുടര്‍ന്നും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Pinarayi Vijayan congratulates Award Winners, Thiruvananthapuram, News, Award, Cinema, Chief Minister, Pinarayi Vijayan, Kerala.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia