പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി കുടുംബസമേതം എത്തി; ലാലിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

 


തിരുവനന്തപുരം: (www.kvartha.com 24.10.2016) ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തോടുന്ന മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം എത്തി.

ഭാര്യ കമലയ്‌ക്കൊപ്പം തിരുവനന്തപുരം ഏരീസ് പ്ലക്‌സില്‍ ഞായറാഴ്ചയായിരുന്നു മുഖ്യമന്ത്രി സിനിമ കാണാന്‍ എത്തിയത്. വൈകിട്ട് ആറുമണിക്കുള്ള ഷോയ്ക്ക് ഭാര്യ കമല, ചെറുമകന്‍ ഇഷാന്‍ , പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

തിയറ്റര്‍ ഉടമയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വീകരിച്ചു. വളരെ നല്ല അഭിപ്രായമാണ് പുലിമുരുകന് മുഖ്യമന്ത്രി നല്‍കിയത്. സിനിമ തന്നെ വല്ലാതെ രസിപ്പിച്ചുവെന്ന് പറഞ്ഞ അദ്ദേഹം തന്റെ സന്തോഷം മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് നേരിട്ട് അറിയിക്കുകയും താരത്തെ അഭിനന്ദിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്റെ ഫോണിലാണ് മുഖ്യമന്ത്രി മോഹന്‍ലാലിനെ വിളിച്ചത്. മുഖ്യമന്ത്രിയും ഭാര്യയും സിനിമ കാണുന്ന ചിത്രം ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി കുടുംബസമേതം എത്തി; ലാലിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

Keywords:  Pinarayi Vijayan Commenting About Pulimurukan, Thiruvananthapuram, Record, Chief Minister, Cinema, Theater, Director, Phone call, Family, Mohanlal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia