നടി കെ പി എ സി ലളിതക്ക് ചികിത്സാസഹായവുമായി പിണറായി സര്‍കാര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17.11.2021) നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അകാഡെമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സാസഹായവുമായി പിണറായി സര്‍കാര്‍.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കഴിയുകയാണ് താരം. നടിയുടെ ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കുമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്.

നടി കെ പി എ സി ലളിതക്ക് ചികിത്സാസഹായവുമായി പിണറായി സര്‍കാര്‍

കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Keywords:  Pinarayi govt provides medical assistance to actress KPAC Lalitha, Thiruvananthapuram, News, Compensation, Actress, Cinema, Cabinet, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia