‘പിണറായ വിജയന്‍’ ഇത് അക്ഷര തെറ്റാണോ? നടൻ സിദ്ധാർഥിന്റെ വിശദീകരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 03.05.2021) കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നിരവധി താരങ്ങൾ ആണ് ഇതിനോടകം രംഗത്തെത്തിയത്. എന്നാൽ തെന്നിന്ത്യൻ താരം സിദ്ധാര്‍ഥ് പിണറായി വിജയനെ അഭിനന്ദിച്ചതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച വിഷയം. ‘പിണറായ വിജയന്‍’ എന്നാണ് സിദ്ധാര്‍ഥ് ആദ്യം ട്വീറ്റ് ചെയ്തത്. പേരെഴുതിയതില്‍ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി നിരവധിപേരാണ് രംഗത്തെത്തി.

ഇതോടെ വിശദീകരണവുമായി താരം വീണ്ടും എത്തി. അത് അക്ഷരത്തെറ്റല്ലെന്ന് താരം പറയുന്നു. ‘സ്പെല്ലിങ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു’ എന്ന് നടന്‍ ട്വീറ്റ് ചെയ്തു. എന്തായാലും അടിച്ചു പൊളിച്ചു കേരളം എന്നാണ് സിദ്ധാര്‍ഥ് കുറിച്ചത്. പിണറായ എന്ന വാക്കിന് ഗംഭീരം എന്നാണ് തമിഴില്‍ അര്‍ഥം വരുന്നതെന്നാണ് കമന്റുകളില്‍ പലരും പറയുന്നത്.
Aster mims 04/11/2022

‘പിണറായ വിജയന്‍’ ഇത് അക്ഷര തെറ്റാണോ? നടൻ സിദ്ധാർഥിന്റെ വിശദീകരണം

മലയാളികള്‍ അടക്കം നിരവധിപ്പേരാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റില്‍ പ്രതികരണം പങ്കുവച്ചത്. മലയാളികള്‍ക്ക് അഭിമാനിക്കാം, ഇതാണ് കേരളം ഇവിടെ ഇങ്ങനെയാണ് തുടങ്ങി നീളുന്നു കമന്റുകള്‍.

Keywords:  News, Chennai, Actor, Cinema, Pinarayi Vijayan, Tamilnadu, National, India, Entertainment, Film, 'Pinaraya Vijayan' is not a misspelling, it is a compliment to Pinarayi: Actor Siddharth.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script