പിയ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്നു; ടൊവിനോയുടെ നായികയായി

 


തിരുവനന്തപുരം: (www.kvartha.com 24.05.2017) പ്രിയദർശൻ സംവിധാനം ചെയ്ത ആമയും മുയലും എന്ന ചിത്രത്തിലൂടെ മലയാളിത്തിലെത്തിയ പിയ ബാജ്പേയ് മോളിവുഡിൽ തിരിച്ചെത്തുന്നു. യുവനടൻ ടൊവിനോ തോമസ് നായകനാവുന്ന ചിത്രത്തിലൂടെയാണ് പിയയുടെ രണ്ടാം വരവ്. മുഴുനീള കാമുക വേഷമാണ് ടൊവിനോയ്ക്ക്.

ബി ആർ വിജയലക്ഷ്‌മി മലയാളം - തമിഴ് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് വാഗമൺ,​ ചാലക്കുടി,​ ചെന്നൈ എന്നിവിടങ്ങളിലാണ്. ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. അതി സമ്പന്ന കുടുംബത്തിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ എൻജീനിയറായ അഭി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ചിത്രത്തിൻറെ ഭാഗമാകും.

പിയ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്നു; ടൊവിനോയുടെ നായികയായി

ബ്ളോഗ് എഴുത്തുകാരിയായ അനു എന്ന കഥാപാത്രത്തെയാണ് പിയ അവതരിപ്പിക്കുന്നത്. തന്റേത് തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രമാണ്. താൻ ഇവിടെത്തന്നെ ഉണ്ടായിരുന്നെന്നും നല്ല സിനിമകൾ തിരെഞ്ഞെടുക്കുന്നതിലാണ്  മലയാളത്തിലെത്താൻ വൈകിയതെന്നും പിയ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Cinematographer-turned-filmmaker BR Vijayalakshmi has roped in a stellar cast for Tovino Thomas' upcoming Malayalam-Tamil bilingual, which is yet to be titled. We recently got to know that the movie has Pia Bajpai playing the female protagonist while Suhasini, Prabhu and Rohini too are part of the cast of the love story.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia