പീറ്റർ ഹെയ്ൻ സംവിധായകനാവുന്നു; ആക്ഷൻ ചിത്രത്തിലെ നായകൻ മോഹൻലാൽ

 


ADVERTISEMENT

തിരുവന്തപുരം: (www.kvartha.com 07.05.2017) ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്ൻ സംവിധായകനാവുന്നു. ആക്ഷൻ ചിത്രത്തിലൂടെ തന്നെയാണ് സംവിധായകനായി  ഹെയ്ന്‍റെ അരങ്ങേറ്റം. മോഹൻ ലാൽ ആയിരിക്കും ഹെയ്ൻ ചിത്രത്തിലെ നായകൻ.

ദ്വിഭാഷ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് താനെന്ന് ഹെയ്ൻ പറഞ്ഞു. അന്യൻ, പുലിമുരുഗൻ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങളിലൂടെ ലോക ശ്രദ്ധനേടിയ സംഘട്ടന സ്പെഷ്യലിസ്റ്റാണ് ഹെയ്ൻ. പുലിമുരുഗനിലെ മികവിന് ദേശീയ അവാർഡും കിട്ടി.

ആയിരംകോടി രൂപ മുടക്കിൽ നിർമിക്കുന്ന മഹാഭാരതത്തിന്‍റെ തിരക്കിലേക്ക് കടക്കുന്പോഴാണ് സൂപ്പർ താരത്തിന്‍റെ മറ്റൊരു ചിത്രത്തിന്‍റെ വാർത്ത പുറത്തുവന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

പീറ്റർ ഹെയ്ൻ സംവിധായകനാവുന്നു; ആക്ഷൻ ചിത്രത്തിലെ നായകൻ മോഹൻലാൽ

SUMMARY: Peter Hein will be directing Mohanlal in a movie. According to reports, Peter has said that the film will be a multilingual, and that he will start work on the movie soon.

Keywords: Peter Hein, Mohanlal, Bahubali, Pulimurgan, Cinema, Entertainment, film, News, Kerala.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia