കനിഹ ചിത്രം 'പെര്‍ഫ്യൂം' ട്രെയ്‌ലെര്‍ റിലീസായി: ആവേശത്തോടെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 


കൊച്ചി: (www.kvartha.com 25.06.2021) ഉദ്വേഗജനകമായ ജീവിത മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ പെര്‍ഫ്യൂമിന്റെ ട്രെയ്‌ലെര്‍ റിലീസ് ആയി. സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.

കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രമാണ് 'പെര്‍ഫ്യൂം. '

കനിഹ ചിത്രം 'പെര്‍ഫ്യൂം' ട്രെയ്‌ലെര്‍ റിലീസായി: ആവേശത്തോടെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രതിയുടെയും സ്‌നേഹത്തിന്റെയും, പകയുടേയുമൊക്കെ നിമിഷങ്ങളാണ് ട്രെയ്‌ലെര്‍ പങ്കുവെയ്ക്കുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമിന്റെ കഥയിലെ ഉള്ളടക്കം.

മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയസൂര്യ, അനൂപ് മേനോന്‍, പ്രതാപ് പോത്തന്‍, ടിനി ടോം, കനിഹ തുടങ്ങിയവരുടെ ഫെയ്‌സ്ബുക് പേജിലൂടെയാണ് ട്രെയ്‌ലെര്‍ റിലീസ് ചെയ്തത്.

 
 Keywords:  ‘Perfume’ trailer full of mystery and excitement, Kochi, News, Cinema, Actor, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia