മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരമ്പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഗോവയില്‍

 


ADVERTISEMENT

ചെന്നൈ:(www.kvartha.com 23/11/2018) മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരമ്പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഗോവയില്‍ നടക്കും. ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ 147 മിനിറ്റ് ദൈര്‍ഘ്യമുള്ള സെന്‍സര്‍ കോപ്പിക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

പ്രശസ്ത സംവിധായകന്‍ റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ നടി അഞ്ജലിയാണ് നായിക. തങ്കമീന്‍കള്‍ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സര്‍ഗം പേരമ്പില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയ താരം കൂടിയാണ് സാധന.

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരമ്പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഗോവയില്‍


തമിഴിലും, മലയാളത്തിലുമായി എത്തുന്ന ചിത്രത്തില്‍ സിദ്ധിഖും സുരാജ് വെഞ്ഞാറമൂടും മലയാള പതിപ്പില്‍ അഭിനയിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, Cinema, Entertainment, Mammootty, Peramp first Indian show in Goa
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia