കൊച്ചി: (www.kvartha.com 16.04.2021) പൊന്നോമനയുടെ പേര് ആരാധകരെ അറിയിച്ച് പേളി മാണി. മകള്‍ക്ക് 28 ദിവസം പൂര്‍ത്തിയായതിന്റെ ചടങ്ങില്‍ നിന്നുളള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി മകളുടെ പേര് അറിയിച്ചിരിക്കുന്നത്. തന്റെ പൊന്നോമനയുടെ പേര് ആരാധകരെ അറിയിച്ചിരിക്കുകയാണ് പേളി മാണി.
മകളുടെ വരവോടെ പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവള്‍ക്കു ചുറ്റുമാണ്. കുഞ്ഞ് ജനിച്ചപ്പോള്‍ മുതലുളള വിശേഷങ്ങള്‍ പേളി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ദിവസം തന്നെ അവള്‍ക്കൊപ്പമുളള ചിത്രം പേളി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവര്‍ക്കും ഏറെ ആരാധകരും സോഷ്യല്‍ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകര്‍ ഇരുവരെയും സ്‌നേഹത്തോടെ വിളിക്കുന്നത്.
Keywords: Pearle Mani informed the fans about her daughter's name, Kochi, News, Cinema, Actress, Child, Social Media, Kerala, Big Boss.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.