ഞങ്ങള്‍ പാട്ടുപാടുന്നു, കേള്‍ക്കുന്നു; കുഞ്ഞ് അനങ്ങുന്നു; ഗര്‍ഭകാല വിശേഷം പങ്കുവെച്ച് നടി പേളി മാണി

 


കൊച്ചി: (www.kvartha.com 24.10.2020) ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷും. അടുത്തിടെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും പങ്കുവച്ചത്. താരങ്ങള്‍ അടക്കം നിരവധി പേര്‍ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു.

പേളി സമൂഹ മാധ്യമങ്ങളിലൂടെ ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. തന്റെ ഉദരത്തില്‍ വളരുന്ന ജീവന് ഇപ്പോള്‍ അഞ്ച് മാസം പ്രായമായിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പേളി. ഞങ്ങള്‍ പാട്ടുപാടുന്നു, കേള്‍ക്കുന്നു; കുഞ്ഞ് അനങ്ങുന്നു; ഗര്‍ഭകാല വിശേഷം പങ്കുവെച്ച് നടി പേളി മാണി

'ആദ്യത്തെ മൂന്ന് മാസം അല്‍പ്പം ബുദ്ധിമുട്ടായിരുന്നു, കാരണം ഞാന്‍ ധാരാളം ഛര്‍ദിക്കുമായിരുന്നു, സാധാരണ ഗര്‍ഭത്തിന്റെ ലക്ഷണങ്ങള്‍ എല്ലാം ബുദ്ധിമുട്ടിച്ചിരുന്നു. രണ്ടാമത്തെ മൂന്ന് മാസങ്ങളില്‍ ഏറ്റവും രസകരമാണ്. എനിക്ക് വളരെ ഊര്‍ജ്ജസ്വലത തോന്നുന്നു. ഇപ്പോള്‍ എനിക്ക് പാചകം, വൃത്തിയാക്കല്‍, ഡ്രൈവിംഗ് തുടങ്ങിയവ ഇഷ്ടമാണ്.

കുഞ്ഞ് നിരന്തരം ഒരു ചെറിയ ചലനത്തിലൂടെ ഹായ് പറയുന്നു, അതിനാല്‍ ഞാന്‍ കുഞ്ഞുമായി കൂടുതല്‍ അടുത്തു തുടങ്ങി. ഞാന്‍ പാടുന്നു, സംഗീതം കേള്‍ക്കുന്നു, ഞങ്ങളുടെ ചെറിയ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു.

ഈ ദിവസങ്ങളില്‍ എന്റെ കൈ എന്റെ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണെന്ന് ഞാന്‍ ശ്രദ്ധിച്ചു, കാരണം എന്നിലെ അമ്മയുടെ സഹജാവബോധം പുറത്തേക്കു വന്നു തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്. കുഞ്ഞിനെ സുരക്ഷിതമായി സൂക്ഷിക്കുകയാണ് ഞാന്‍. എന്തായാലും.. എന്റെ അനുഭവം നിങ്ങളുമായി പങ്കിടാന്‍ എനിക്ക് ആഗ്രഹം തോന്നി.. ഈ ലോകത്തേക്ക് ഒരു പുതിയ അംഗത്തെ കൊണ്ടുവരാന്‍ തിരഞ്ഞെടുത്ത ദമ്പതികളെന്ന നിലയില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. 'ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു ശ്രീനിഷ്,' എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനകളും വേണം,' പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Keywords: Pearle Maaney shares her pregnancy time, Kochi, News, Cinema, Actress, Social Media, Child, Pregnant Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia