പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ടെലിവിഷന്‍ താരം അറസ്റ്റില്‍

 


മുംബൈ: (www.kvartha.com 05.06.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹിന്ദി ടെലിവിഷന്‍ താരം അറസ്റ്റില്‍. ഹിന്ദി ടെലിവിഷന്‍ താരം പേള്‍ വി പുരിയാണ് അറസ്റ്റിലായത്. പോക്സോ കേസ് ചുമത്തിയാണ് പേളിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം മറ്റ് അഞ്ചുപേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് മുംബൈയിലെ വാസൈയിലെ വാലിവ് പൊലീസാണ് നടനെ അറസ്റ്റു ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ടെലിവിഷന്‍ താരം അറസ്റ്റില്‍

കാറില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്ന് പ്രതികള്‍ ഓരോരുത്തരും തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ആറ് പ്രതികളേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പെണ്‍കുട്ടിയും കുടുംബവും മാല്‍വാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അറസ്റ്റ്.

2013 ല്‍ ദില്‍ കി നസര്‍ സെ ഖുബ്സൂരത്തിലൂടെയാണ് പേള്‍ അഭിനയരംഗത്തേക്കു വരുന്നത്. പിന്നീട് നാഗിന്‍ 3, നാഗാര്‍ജുന ഏക് യോദ്ധ, ബെപന പ്യാര്‍ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയനായി. ബ്രഹ്മരക്ഷസ് 2 ല്‍ അഭിനയിച്ചുവരികയായിരുന്നു.

Keywords:  Pearl V Puri sent to 14-day judicial custody in alleged molest case, Mumbai, News, Television, Arrested, Actor, Cinema, Molestation, Minor girls, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia