Pathaan Trailer | വിലനായി ജോണ്‍ എബ്രഹാം; കിടിലന്‍ എന്‍ട്രിയോടെ ശാരൂഖ് ഖാന്‍; ആരാധകര്‍ കാത്തിരുന്ന 'പത്താന്‍' ട്രെയിലര്‍ പുറത്തിറങ്ങി

 



മുംബൈ: (www.kvartha.com) 'ബേഷ്‌റം രംഗ്' എന്ന ഗാനം പുറത്ത് വിട്ടതിന് പിന്നാലെ ഏറെ വിവാദങ്ങളും വാദപ്രതിവാദങ്ങളും സൃഷ്ടിച്ച ചിത്രമാണ് പത്താന്‍. ഇപ്പോഴിതാ ബോളിവുഡ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പത്താന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. രാജ്യത്തെ രക്ഷിക്കുന്നതിനായി പടപൊരുതുന്ന ഉദ്യോഗസ്ഥരായാണ് ശാരൂഖ് ഖാനും ദീപിക പദുകോണും എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ശാരൂഖ് ഖാന്‍ ചിത്രം പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തില്ലെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോണ്‍ എബ്രഹാം ആണ് വിലന്‍ (Villain) കഥാപാത്രമായി എത്തുന്നത്. 

Pathaan Trailer | വിലനായി ജോണ്‍ എബ്രഹാം; കിടിലന്‍ എന്‍ട്രിയോടെ ശാരൂഖ് ഖാന്‍; ആരാധകര്‍ കാത്തിരുന്ന 'പത്താന്‍' ട്രെയിലര്‍ പുറത്തിറങ്ങി


ജനുവരി 25ന് തിയേറ്ററുകളിലൂടെ തചിത്രം പ്രേക്ഷകരിലേക്കെത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഹിന്ദിക്ക് പുറമേ, തമിഴ്, തെലുങ്ക്, പതിപ്പുകളിലും പത്താന്‍ എത്തുന്നുണ്ട്.



Keywords:  News,National,India,Video,Social-Media,Cinema,Entertainment,Sharukh Khan,Deepika Padukone,John Abraham,Top-Headlines,Latest-News, Pathaan Trailer: Only Shah Rukh Khan And Deepika Padukone Can Make This Anti-Terror Mission Possible
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia