Pathaan | ജനുവരിയില്‍ റിലീസിന് ഒരുങ്ങുന്നതിനിടെ 'പത്താന്' തിരിച്ചടി; ബേഷ്‌റം രംഗ് പാട്ടില്‍ ഉള്‍പെടെ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്
Dec 29, 2022, 17:43 IST
ന്യൂഡെല്‍ഹി: (www.kvartha.com) വിവാദങ്ങള്‍ക്കിടയില്‍ ശാറുഖ് ഖാന്റെ 'പത്താന്' വീണ്ടും തിരിച്ചടി. സിനിമയിലെ 'ബേഷ്‌റം രംഗ്' പാട്ട് ഉള്‍പെടെ സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. ചിത്രത്തിലെ ചില ഭാഗങ്ങളില്‍ ഗാനങ്ങളില്‍ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സര്‍ടിഫികേഷന് സമര്‍പിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ടിഫികേഷന്‍ (സിബിഎഫ്‌സി) ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചുവെന്നാണ് എഎന്‍ഐയുടെ റിപോര്‍ടില്‍ പറയുന്നത്.

ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഇനി പുതുക്കിയ പതിപ്പ് സമര്‍പിക്കണം. ഹിന്ദിക്ക് പുറമേ, തമിഴിലും തെലുങ്കിലും സിനിമ പ്രദര്‍ശിപ്പിക്കും. നാല് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമെത്തുന്ന ശാറുഖ് ചിത്രത്തില്‍ ദീപിക പദുകോണും പ്രധാന കഥാപാത്രമായെത്തുന്നു.
ചിത്രത്തിലെ 'ബേഷ്‌റം രംഗ്' എന്ന തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയതോടെ പത്താന്‍ സിനിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഗാനത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ബികിനിയുടെ നിറമാണ് പ്രതിഷേധത്തിന് കാരണം. ഗാനത്തില്‍ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാര്‍ഹമാണെന്നും ഗാനം ചിത്രീകരിച്ചത് 'മലിനമായ മാനസികാവസ്ഥ'യില്‍നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ ഒരു വഴിക്ക് പുരോഗമിക്കുമ്പോള്‍ ചിത്രം ഉണ്ടാക്കുന്ന ഹൈപില്‍ ചിത്രത്തിന്റെ പോസ്റ്റ് റിലീസ് ബിസിനസ് നന്നായി നടക്കുന്നുവെന്നാണ് റിപോര്‍ട്. ഒരു പ്രധാന അപ്ഡേറ്റ് പ്രകാരം പത്താന്റെ ഒടിടി അവകാശങ്ങള്‍ ഇതിനകം തന്നെ കോടികള്‍ക്ക് വിറ്റുപോയതായാണ് പുതിയ റിപോര്‍ട്.
ആമസോണ്‍ പ്രൈം വീഡിയോ പത്താന്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ജനുവരിയില്‍ തീയേറ്ററില്‍ എത്തുന്ന പത്താന്‍ മാര്‍ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപോര്‍ടുകള്‍ പറയുന്നു. പത്താന്റെ ഒടിടി റിലീസിനെക്കുറിച്ച് നിലവില്‍ ഔദ്യോഗിക അറിയിപ്പൊന്നും അണിയറക്കാര്‍ നല്‍കുന്നില്ല.
Keywords: News,National,India,Cinema,Entertainment,Lifestyle & Fashion,Sharukh Khan,Deepika Padukone,Top-Headlines,Trending,Controversy, 'Pathaan': Censor Wants Changes, Chief Says 'Our Culture, Faith Glorious'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.