'നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, ഒരിക്കലും പിന്‍മാറരുത്': ബിജെപി ആക്രമണത്തില്‍ സിദ്ധാര്‍ഥിനും കുടുബത്തിനും പിന്തുണയുമായി പാര്‍വതി തിരുവോത്ത്
Apr 30, 2021, 10:40 IST
കൊച്ചി: (www.kvartha.com 30.04.2021) ബി ജെ പി ഐടി സെലിന്റെ നേതൃത്വത്തില്‍ വ്യാപക ഭീഷണി നേരിടുന്ന തമിഴ് നടന്‍ സിദ്ധാര്‍ഥിനും കുടുബത്തിനും പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. നിലപാടില്‍ നിന്നും ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാര്‍ഥിന് പിന്തുണയുമായി ഉണ്ടെന്നും പാര്‍വതി ട്വീറ്റ് ചെയ്തു.
'സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.' പാര്‍വതി ട്വീറ്റ് ചെയ്തു. കൂടെ ഫോണ്‍ നമ്പര്‍ ബിജെപി അംഗങ്ങള്‍ ലീക് ചെയ്‌തെന്ന സിദ്ധാര്‍ഥിന്റെ ട്വീറ്റും പാര്‍വതി പങ്കുവച്ചു.
ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് പാര്‍ടി പ്രവര്‍ത്തകര്‍ ലീക് ചെയ്‌തെന്ന് കഴിഞ്ഞ ദിവസം സിദ്ധാര്‍ഥ് അറിയിച്ചിരുന്നു. ഇതുവരെ 500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നത്.
'എന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബി ജെ പി അംഗങ്ങള്‍ ലീക് ചെയ്തു. 500 അധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാവരും എനിക്കും കുടുംബത്തിനും എതിരെ വധഭീഷണി, റേപ് ഭീഷണി, തെറി വിളി എല്ലാം നടത്തി. എല്ലാ നമ്പറും റെകോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി ലിങ്കും, ഡിപിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും'എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.
കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സിദ്ധാര്‍ഥ് ഉന്നയിച്ചത്. നേരത്തേയും മോദി സര്‍കാരിന്റെ കടുത്ത വിമര്‍ശകന്‍ തന്നെയായിരുന്നു സിദ്ധാര്‍ഥ്.
Keywords: News, Kerala, State, Kochi, Entertainment, Actor, Cinema, Threat, Actress, BJP, Politics, Social Media, Kollywood, Mollywood, Police, Complaint, Parvathy Thiruvoth with support for Siddharth and familyWith you @Actor_Siddharth No backing down! There is an army of us with you! Stay strong and lots of love to fam✨ https://t.co/m0uXFgsghW
— Parvathy Thiruvothu (@parvatweets) April 29, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.