'അയ്യേ'; ബോളിവുഡ് നടന്‍ അനുപം ഖേറിനെ ഒറ്റവാക്കില്‍ പരിഹസിച്ച് നടി പാര്‍വതി
Jan 13, 2020, 10:48 IST
കൊച്ചി: (www.kvartha.com 13.01.2020) ബോളിവുഡ് നടന്‍ അനുപം ഖേറിനെ ഒറ്റവാക്കില്‍ പരിഹസിച്ച് നടി പാര്‍വതി. പൗരത്വ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ പിന്തുണച്ചതിനാണ് അനുപം ഖേറിനെ പരിഹസിച്ച് നടി പാര്‍വതി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ അനുപം പങ്കുവെച്ച വിഡിയോക്ക് പിന്നാലെയാണ് പാര്‍വതിയുടെ പരിഹാസം.
''എല്ലാ ഇന്ത്യക്കാരോടും എനിക്ക് പറയാനുള്ളത്'' എന്ന കുറിപ്പോടെയാണ് അനുപം സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഇതിന് ഒറ്റവാക്കില്‍ 'അയ്യേ' എന്നാണ് പാര്‍വതിയുടെ പരിഹാസം. പൗരത്വനിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ന്യായീകരിച്ച് അനുപം എത്തിയിരിക്കുന്നത്.
''ചില ആളുകള്‍ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത് സംഭവിക്കാന്‍ അനുവദിക്കരുത്. കുറച്ചു നാളുകളായി അത്തരം ആളുകള്‍ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവരാണ് അസഹിഷ്ണുതയുടെ വക്താക്കള്‍. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താണ് ഇവരുടെ ശ്രമം, അത് തിരിച്ചറിയണം''- അനുപം ഖേര്‍ വിഡിയോയില്‍ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ തുടക്കം മുതലെ പ്രതിഷേധം ഉയര്‍ത്തിയ പ്രമുഖരില്‍ നടി പാര്‍വതിയുണ്ടായിരുന്നു. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധപരിപാടിയില്‍ പാര്‍വതി പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Parvathy Thiruvoth teases Anupam Kher video on citizenship bill national protest Instagram, Kochi, News, Social Network, Actress, Cinema, Bollywood, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.