തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള പാര്‍വതിയുടെ പോസ്റ്റിന് മമ്മൂക്കയുടെ മറുപടി
Dec 19, 2017, 14:51 IST
തിരുവനന്തപുരം: (www.kvartha.com 19.12.2017) കസബ വിഷയത്തില്‍ തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള നടി പാര്‍വതിയുടെ പോസ്റ്റിന് മമ്മൂക്കയുടെ മറുപടിയുമായി നടന്‍ സിദ്ദിഖ് രംഗത്തെത്തി. പാര്‍വതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാന്‍ മമ്മൂക്കയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ' എന്നായിരുന്നു മമ്മൂക്കയുടെ മറുപടിയെന്നും സിദ്ദിഖ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന വിഷയം പാര്‍വതിയും, കസബയും, മമ്മൂട്ടിയും ഒക്കെയാണല്ലോ? പലരുടെയും അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ എനിക്കും ഇതേക്കുറിച്ച് രണ്ടു വാക്ക് പറയണമെന്ന് തോന്നി. സംഭവിച്ചതെന്താണ്? ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ഒരു ചടങ്ങില്‍ വച്ച് നടി പാര്‍വതി പറഞ്ഞു. 'കസബ എന്ന സിനിമയില്‍ മമ്മുട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ പെരുമാറുകയോ അവരെ ഇകഴ്ത്തി സംസാരിക്കുകയോ ചെയ്യുന്ന ഒരു സീനുണ്ട്. അത് കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മമ്മൂട്ടിയെ പോലുള്ള ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു' ഇതായിരുന്നു ആ കുട്ടി പറഞ്ഞത്.
അത് ആ കുട്ടിയുടെ അഭിപ്രായമാണ്. ആര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേത്. നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാവാം. എതിര്‍ക്കുന്നവര്‍ അവരുടെ എതിര്‍പ്പുകള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ല. പാര്‍വതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്ന് അത് കേട്ടവര്‍ക്കും തോന്നി. നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിനെ തുടര്‍ന്ന് ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേ? അല്ലാതെ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാവരും കേട്ടുകൊള്ളണം, അതിനെ എതിര്‍ത്ത് ആരും ഒന്നും പറയാന്‍ പാടില്ല എന്ന് ചിന്തിക്കുന്നത് ശരിയാണോ ?
ഇന്നിപ്പോ മറ്റൊരു സഹോദരി ഇറങ്ങിയിട്ടുണ്ട്. പാര്‍വതിയെ എതിര്‍ക്കുന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞു കൊണ്ട്. മമ്മൂട്ടിക്ക് അതാണോ പണി? മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാര്‍വതിയെ തെറി വിളിച്ചത്? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാര്‍വതി തന്നെയല്ലേ? അപ്പൊ അവരെ അടക്കി നിര്‍ത്താനുള്ള ബാധ്യത അല്ലെങ്കില്‍ അവരോടു മറുപടി പറയാനുള്ള ബാധ്യത പാര്‍വതിക്ക് തന്നെയാണ്. പാര്‍വതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാന്‍ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് ' കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ'.
പാര്‍വതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രം(അതും എന്റെ മിടുക്കല്ല). ആ പ്രായം വച്ചുകൊണ്ട് ഒരു കാര്യം പറഞ്ഞോട്ടെ, കുട്ടീ നമ്മളൊക്കെ ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങള്‍ പെണ്ണുങ്ങള്‍, നിങ്ങള്‍ ആണുങ്ങള്‍ എന്നൊക്കെ വേണോ ? നമ്മള്‍, നമ്മള്‍ എന്ന് മാത്രം പോരേ !!!!
മേല് പറഞ്ഞതു എന്റെ അഭിപ്രായമാണ്. എതിര്‍പ്പുള്ളവര്‍ ഉണ്ടാകും. അവരുടെ എതിര്‍പ്പുകള്‍ ക്ഷമയോടെ കേള്‍ക്കാനുള്ള സഹിഷ്ണുതയും എനിക്കുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് എന്റെ സഹപ്രവര്‍ത്തകരെ മറ്റുള്ളവര്‍ തെറി വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്ര മാത്രം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Parvathy abused online for comment on Mammootty, Thiruvananthapuram, News, Facebook, post, Criticism, Cinema, Entertainment, Social Network, Kerala.

Also Read:
കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ നാലംഗസംഘം അനധികൃത സ്വര്‍ണവുമായി നെടുമ്പാശേരിയില്‍ പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Parvathy abused online for comment on Mammootty, Thiruvananthapuram, News, Facebook, post, Criticism, Cinema, Entertainment, Social Network, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.