Saif Ali Khan | തൈമൂറിനെ തോളിലെടുത്ത് നടക്കുന്ന സെയ്ഫ് അലി ഖാന്റെ രസകരമായ വീഡിയോ വൈറല്‍

 


മുംബൈ: (www.kvartha.com) പാപ്പരാസികളുടെ ഏറ്റവും വലിയ വരുമാന മാര്‍ഗമാണ് ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും എടുത്ത് അത് സമൂഹ മാധ്യമങ്ങളില്‍ പങ്കിടുക എന്നത്. ഇത്തരം ഫോടോകള്‍ക്കായി താരങ്ങള്‍ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം വളരെ ക്ഷമയോടെ ഇവര്‍ കാത്തിരിക്കുകയും ചെയ്യും.

താരങ്ങളുടെ വീടെന്നോ ഹോടെലെന്നോ ജിം എന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും കയറിയിറങ്ങും. ഇങ്ങനെ നില്‍ക്കുമ്പോള്‍ ചിലപ്പോഴൊക്കെ രസകരമായി നിമിഷങ്ങള്‍ വീണുകിട്ടുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Saif Ali Khan | തൈമൂറിനെ തോളിലെടുത്ത് നടക്കുന്ന സെയ്ഫ് അലി ഖാന്റെ രസകരമായ വീഡിയോ വൈറല്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇവര്‍ മാത്രമല്ല മക്കളായ തൈമൂര്‍, ജഹാങ്കീര്‍ എന്നിവര്‍ക്കും ആരാധകരുണ്ട്. പാപ്പരാസികളുടെ ഇഷ്ട കുടുംബവുമാണ് 'സൈഫീന' യുടേത്. ഇവരുടെ കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോഴെല്ലാം വളരെ പെട്ടെന്നുതന്നെ അവ വൈറലാകുകയും ചെയ്യുന്നു.

സെയ്ഫും മൂത്തമകന്‍ തൈമൂറും ഒരുമിച്ചുള്ള രസകരമായ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തൈമുറിനെ തോളിലെടുത്ത് പോകുകയാണ് സെയ്ഫ്. അതിനിടയില്‍ സെയ്ഫിന്റെ പോകറ്റില്‍ നിന്ന് മകന്‍ ഫോണ്‍ എടുക്കുന്നുമുണ്ട്. കരീനയെയും വീഡിയോയില്‍ കാണാം. വീഡിയോ ക്യൂട് ആയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

2012 ഒക്ടോബറില്‍ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകന്‍ തൈമൂറിനു കൂട്ടായി 2021 ഫെബ്രുവരി 21നാണ് കരീന സെയ്ഫ് - ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞുകൂടി ജനിച്ചത്. ഇരുവിവാഹങ്ങളിലായ സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, തൈമൂര്‍, ജഹാങ്കീര്‍ എന്നിങ്ങനെ നാലു മക്കളാണ് സെയ്ഫ് അലിഖാനുള്ളത്. സെയ്ഫ് അലി ഖാന്റെ ആദ്യ വിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004 ല്‍ ആണ് സെയ്ഫും ആദ്യ ഭാര്യ അമൃത സിങ്ങും വിവാഹമോചിതരാകുന്നത്.

ഹന്‍സല്‍ മെഹ്തയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കരീനയുടേതായി അടുത്ത് റിലീസിനെത്തുന്നത്. ഓംറൗടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദിപുരുഷ് ആണ് സെയ്ഫിന്റെ പുതിയ ചിത്രം.


Keywords: Paparazzi click away as Saif Ali Khan gets a kiss from Kareena Kapoor, carries Taimur on his shoulder, Mumbai, News, Bollywood, Family, Saif Ali Khan, Social Media, Video, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia