പാനസോണികിന്റെ പുതിയ 4കെ അള്‍ട്രാ എച്ച് ഡി ടിവി അവതരിപ്പിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 01.06.2017) പാനസോണിക് ഇന്ത്യ മികച്ച സാങ്കേതികവിദ്യയിലൂടെ സിനിമാറ്റിക് എക് സ്പീരിയന്‍സ് നല്‍കുന്ന ഹൈ എന്‍ഡ് 4കെ ടെലിവിഷന്‍ പരമ്പര വിപണയില്‍ അവതരിപ്പിച്ചു. കെ ടി വി വിഭാഗത്തില്‍ 10 ശതമാനം വിപണിവിഹിതം സ്വന്തമാക്കുന്നത് ലക്ഷ്യമിട്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പാന സോണിക് ഇന്ത്യ പുറത്തിറക്കി.

പാനസോണികിന്റെ പുതിയ 4കെ അള്‍ട്രാ എച്ച് ഡി ടിവി അവതരിപ്പിച്ചു

ഇ എക് സ് 750, ഇ എക് സ് 600 എന്നീ രണ്ട് ടിവികളും ഉയര്‍ന്ന ദൃശ്യമികവും ശബ്ദ മികവും നല്‍കുന്നവയാണ്. ഏറ്റവും മികച്ചതായിട്ടുള്ള ചിത്ര ഗുണമേന്മ, നൂതനമായ രൂപകല്‍പ്പന, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ് മാര്‍ട്ട് സവിശേഷതകള്‍ എന്നിവയുടെ തികഞ്ഞ സംയോജനമാണ് പുതിയ 4 കെ ശ്രേണിയിലുള്ളത്. 4 കെ ഹെക് സ ക്രോമ ഡ്രൈവ് പ്രോ, പാനാസോണിക് ഒറിജിനല്‍ റെവല്യൂഷണറി കളര്‍ പ്രോസസിംഗ് ടെക് നോളജി, വൈവിധ്യമാര്‍ന്ന വര്‍ണ ശ്രേണിയിലുള്ള പുനര്‍നിര്‍മ്മാണം എന്നിവയാണ് 4കെ വ്യൂവിലെ അനുഭവം നല്‍കുന്നത് .

1,78,000 രൂപ മുതല്‍ക്കാണ് ഈ മോഡലുകളുടെ വില . ഫല്‍ഷിപ്പ് മോഡലായ 65 ഇഞ്ച് ഇഎക് സ് 750 ടിവിക്ക് 3,10,000രൂപയാണ് വില.

Also Read:
മൊഗ്രാല്‍ ടി വി എസ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കുന്നത് മേല്‍പ്പോട്ടേയ്ക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤

Keywords: Panasonic expands 4K Ultra HD TV line-up, launches UA7 sound system in India, Kochi, Technology, News, Cinema, Entertainment, Television, Business, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia