200 ശതമാനംവും പത്മാവതിക്കൊപ്പമെന്ന് രൺവീർ സിങ്, തന്നോട് ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം

 


ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 22.11.2017) സഞ്ജയ് ലീലാ ഭൻസാലി ചിത്രം പത്മാവതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തെ പിന്തുണച്ച് നടൻ രൺവീർ സിങ്. ഇരുനൂറ് ശതമാനവും താൻ ചിത്രത്തോടൊപ്പമാണെന്ന് താരം പറഞ്ഞു. എന്നാൽ തന്നോട് ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് നടി ദീപികയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ പിറകോട്ടാണോ പോകുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇത് പിന്നീട് വിവാദമാകുകയും ബി ജെ പി നേതാക്കളടക്കമുള്ളവർ ദീപികക്കെതിരെ രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് നടിക്ക് പിന്തുണയുമായി രൺവീറെത്തിയത്.

അതേസമയം, ചിത്രം ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചതായി സൂചനയുണ്ട്. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിഷേധത്തെ തുടർന്നാണ് നീട്ടിവെച്ചത്.

200 ശതമാനംവും പത്മാവതിക്കൊപ്പമെന്ന് രൺവീർ സിങ്, തന്നോട് ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം

നേരത്തെ ഹൈ​ദ​രാ​ബാ​ദി​ൽ യു എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോണാള്‍ഡ് ട്രം​പി​​െൻറ മ​ക​ള്‍ ഇവാ​ങ്ക ട്രംപ് ഉ​ള്‍പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന ഗ്ലോ​ബ​ല്‍ എ​ൻ​റ​ര്‍പ്ര​ണ​ര്‍ഷി​പ്​ സ​മ്മേ​ള​ന​ത്തി​ൽ​ നി​ന്ന് നടി ദീപിക വി​ട്ടു​നി​ൽ​ക്കു​മെന്ന് അറിയിച്ചിരുന്നു. ബി ജെ പിയുടെ നിലപാടിൽ അസ്വസ്ഥയായ താരം പരിപാടിയിൽ മോദി പങ്കെടുക്കുന്നതിലാണ് ഒഴിഞ്ഞ് നിൽക്കുന്നതെന്നാണ് റിപ്പോർട്ട്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളെ നടൻ കമൽ ഹാസൻ അപലപിച്ചു. സിനിമയിലെ നായിക ദീപിക പദുകോണിന്റെ തല സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ ഇനാം നല്‍കുമെന്ന ഒരു ബി ജെ പി നേതാവിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Summary: Actor Ranveer Singh, one of the three lead actors of 'Padmavati', on Tuesday said he stands by the movie and its director Sanjay Leela Bhansali"200%" amidst the ongoing controversy over its alleged content.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia