പി സി ജോര്‍ജ് സിനിമയിലും; ചിത്രം ഒരു മഹാ സംഭവം

 


തിരുവനന്തപുരം: (www.kvartha.com 12.08.2016) പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ് സിനിമയിലും. രാഷ്ട്രീയ ജീവിതത്തിനു ചെറിയൊരു ഇടവേള നല്‍കിയാണ് ജോര്‍ജ് എംഎല്‍എ സിനിമയില്‍ ഒരു കൈ നോക്കുന്നത്. സ്വന്തം ജില്ലക്കാരനായ ശ്രീജിത് മഹാദേവന്റെ 'ഒരു മഹാസംഭവം' എന്ന സിനിമയിലാണ് പി.സി.ജോര്‍ജ് പിസി എന്ന പേരിലെത്തുന്നത്.

പിസിയുടെ ആരാധകരായ മൂന്നു ചെറുപ്പക്കാരുടെ കഥയാണ് സിനിമയില്‍ പറയുന്നത്.
പി സി ജോര്‍ജ് സിനിമയിലും; ചിത്രം ഒരു മഹാ സംഭവം
ഇവരുടെ ചേരിയില്‍ ഐഎഎസ് ലഭിച്ച പെണ്‍കുട്ടിയെ അഭിനന്ദിക്കാനെത്തുന്ന എംഎല്‍എയായിട്ടാണ് പി.സി.ജോര്‍ജ് സിനിമയില്‍ അഭിനയിക്കുന്നത്. അഭിനയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ പിസിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; അഭിനയിക്കുകയല്ല താന്‍ ജീവിക്കുകയാണ് എന്ന്.

ചേരിയിലെ ജീവിതം പറയുന്ന സിനിമ ഡിസംബറില്‍ പുറത്തിറങ്ങും. തിരുവനന്തപുരത്തെ ചെങ്കല്‍ചൂള കോളനിയിലാണു സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Keywords:  P C George to act in movie, Thiruvananthapuram, Politics, Politics, MLA, Youth, Girl, Cinema, Entertainment, Film, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia