SWISS-TOWER 24/07/2023

Neetu Chandra | മാസം 25 ലക്ഷം രൂപതരാം, വിവാഹം കഴിക്കട്ടേ എന്ന് വ്യവസായി; ചര്‍ചയായി നടി നീതുചന്ദ്രയുടെ വെളിപ്പെടുത്തല്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com) ഒരുകാലത്ത് ബോളിവുഡിലെ നിറസാന്നിധ്യമായിരുന്ന നടി നീതുചന്ദ്രയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ചയാകുന്നത്. ഗരം മസാല, ഓയ് ലക്കി ലക്കി ഓയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നീതു ചന്ദ്ര. എന്നാല്‍ അടുത്തകാലത്ത് അവര്‍ സിനിമയില്‍ അത്ര സജീവമല്ല.
Aster mims 04/11/2022

Neetu Chandra | മാസം 25 ലക്ഷം രൂപതരാം, വിവാഹം കഴിക്കട്ടേ എന്ന് വ്യവസായി; ചര്‍ചയായി നടി നീതുചന്ദ്രയുടെ വെളിപ്പെടുത്തല്‍

എന്നാല്‍ നീതുവിന്റെ വെളിപ്പെടുത്തല്‍ സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് . ശമ്പളം തന്നാല്‍ വിവാഹം കഴിക്കാമോ എന്ന് തന്നോടൊരാള്‍ ചോദിച്ചിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീതു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വലിയ വ്യവസായിയാണ് വിവാഹാഭ്യര്‍ഥനയുമായി തന്നെ സമീപിച്ചത്. എന്നാല്‍ അയാളുടെ പേര് പറയില്ല. തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നാണ് അയാള്‍ പറഞ്ഞതെന്നും താരം പറഞ്ഞു.

വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്ന് പറഞ്ഞ നീതു 13 ദേശീയ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം വലിയ സിനിമകളില്‍ ജോലി ചെയ്തു. പക്ഷേ ഇപ്പോള്‍ ജോലിയൊന്നും ഇല്ല. നീതു ശരിയാവില്ലെന്ന് വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ ഓഡിഷന് ചെന്നപ്പോള്‍ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

2005-ല്‍ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെയാണ് നീതു ചന്ദ്ര ബോളിവുഡില്‍ അരങ്ങേറുന്നത്. 2011-ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയത്.

Keywords: Oye Lucky Lucky Oye's Neetu Chandra reveals businessman offered her money to become his salaried wife, Mumbai, News, Cinema, Actress, Bollywood, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia