ഓടോഗ്രാഫ് എന്ന ചിത്രത്തിലെ 'ഔവൊരു പൂക്കളുമേ' എന്ന ഗാനരംഗത്തില്‍ അഭിനയിച്ച് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഗായകന്‍ കോമങ്കന്‍ അന്തരിച്ചു
May 6, 2021, 15:05 IST
ചെന്നൈ: (www.kvartha.com 06.05.2021) ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു. 48 വയസായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കോമങ്കന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
ചേരന്‍ സംവിധാനം ചെയ്ത ഓടോഗ്രാഫ് എന്ന ചിത്രത്തിലെ ഔവൊരു പൂക്കളുമേ... എന്ന ഗാനരംഗത്തില്‍ അഭിനയിച്ച് കോമങ്കന്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജന്മനാ അന്ധനായ കോമാങ്കന്‍ കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിക്കാനും നേതൃത്വം നല്‍കിയിരുന്നു.
തമിഴ്നാട് സര്‍കാരിന്റെ കലൈമാമണി പുരസ്‌കാരം നേടിയിട്ടുണ്ട്. വിവാഹമോചിതനാണ്. അനിതയായിരുന്നു ഭാര്യ. മോനാസ്, മോല്‍വിന്‍ എന്നിവര്‍ മക്കളാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.