എന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്‌നേഹം അറയിച്ചു, ഇതെല്ലാം എന്നെ ആശ്ചര്യപ്പെടുത്തുന്നു; തന്റെ 70-ാം ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍ മമ്മൂട്ടി

 


കൊച്ചി: (www.kvartha.com 07.09.2021) തന്റെ 70-ാം ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് താരം തന്റെ സന്തോഷം അറിയിച്ചത്. എന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ എന്നെ കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്‌നേഹം അറയിച്ചു, ഇതെല്ലാം എന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചത്.

എന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്‌നേഹം അറയിച്ചു, ഇതെല്ലാം എന്നെ ആശ്ചര്യപ്പെടുത്തുന്നു; തന്റെ 70-ാം ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍ മമ്മൂട്ടി

പോസ്റ്റ് ഇങ്ങനെ;

'മുഖ്യമന്ത്രി മുതല്‍ നിരവധി നേതാക്കള്‍. അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ തുടങ്ങി സിനിമാ മേഖലയിലുള്ളവര്‍. മാധ്യമ പ്രവര്‍ത്തകര്‍, പ്രസിദ്ധീകരണങ്ങള്‍, ചാനലുകള്‍, രാജ്യത്തെമ്പാടുമുള്ള പ്രേക്ഷകരും സിനിമാ പ്രേമികളും അവരുടെ സ്‌നേഹം എല്ലാത്തരത്തിലും അറിയിച്ചു എന്നതാണ് എന്നെ ഏറ്റവും അധികം സ്പര്‍ശിച്ചത്,' മമ്മൂട്ടി കുറിച്ചു.

'ജന്മദിനങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കുന്നതില്‍ താത്പര്യമുള്ള വ്യക്തിയല്ല ഞാന്‍. എനിക്ക് വ്യക്തിപരമായി അറിയാവുന്നവരും അല്ലാത്തവരും അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കാണുന്നു. ഈ ദിവസം അവര്‍ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു. ഈ സമയത്താണ് ഞാന്‍ ശരിക്കും അനുഗ്രഹീതനാണെന്ന് തോന്നുന്നത്,' മമ്മൂട്ടി കുറിച്ചു.

'എന്റെ ആത്മാര്‍ത്ഥമായ നന്ദി ഞാന്‍ താഴ്മയോടെ പങ്കുവയ്ക്കുന്നു. ഇന്ന് എനിക്ക് ലഭിച്ച എല്ലാ സ്‌നേഹവും പതിന്മടങ്ങായി തിരികെ തരുന്നു. കഴിയുന്നിടത്തോളം കാലം നിങ്ങളെ എല്ലാവരെയും രസിപ്പിക്കാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 Keywords:  Overwhelmed and humbled by all the love on my birthday says Mammootty, Kochi, News, Mammootty, Birthday Celebration, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia