SWISS-TOWER 24/07/2023

ഓവര്‍ ആക്ടിംഗ് വേണ്ട; നടി സോനം കപൂര്‍ ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് ആശ്ചര്യപ്പെട്ട ജാന്‍വി കപൂറിന് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 21.03.2022) ഓവര്‍ ആക്ടിംഗ് വേണ്ട, കസിന്‍ സഹോദരി സോനം കപൂര്‍ ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് ആശ്ചര്യപ്പെട്ട നടി ജാന്‍വി കപൂറിന് സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍. ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണെന്ന് പറഞ്ഞ് തിങ്കളാഴ്ചയാണ് നടി സോനം കപൂര്‍ ആരാധകരെ അമ്പരപ്പിച്ചത്.
Aster mims 04/11/2022

ഓവര്‍ ആക്ടിംഗ് വേണ്ട; നടി  സോനം കപൂര്‍ ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് ആശ്ചര്യപ്പെട്ട  ജാന്‍വി കപൂറിന് സോഷ്യല്‍ മീഡിയയില്‍  ട്രോളോട് ട്രോള്‍


സോനത്തിന്റെ കസിന്‍ കൂടിയായ നടി ജാന്‍വി കപൂര്‍ സോനം ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ പ്രകടിപ്പിച്ച കമന്റാണ് ആരാധകരെ ചൊടിപ്പിച്ചത്. സോനത്തിന്റെ പോസ്റ്റ് വായിച്ച് ജാന്‍വി ഞെട്ടിപ്പോയി, 'ഓ മൈ ഗോഡ് എന്താണ്!' നിരവധി ഹൃദയ ഇമോജികള്‍ക്കൊപ്പമായിരുന്നു താരം തന്റെ ആകാംക്ഷ പങ്കുവച്ചത്.

ഇക്കാര്യത്തില്‍ ആശ്ചര്യവും ആവേശവും കാണിച്ചതിനാണ് 'ധടക്' താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. സോനം ജാന്‍വിയുടെ കസിന്‍ സഹോദരിയായതിനാല്‍ വാര്‍ത്ത അറിയുമ്പോള്‍ എന്തിനാണ് ആശ്ചര്യപ്പെട്ടത് എന്നാണ് അവരുടെ ചോദ്യം.

'നിങ്ങള്‍ അറിയാത്തതുപോലെയാണ് പെരുമാറുന്നത്,' ഒരു ഉപയോക്താവ് ജാന്‍വിയുടെ കമന്റിന് ഇങ്ങനെ മറുപടി നല്‍കി. ഓവര്‍ ആക്ടിംഗ് എന്നാണ് മറ്റൊരാളുടെ കമന്റ്.

'എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത്, ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലേ' എന്നാണ് മറ്റൊരാളുടെ കമന്റ്. ഇങ്ങനെ നീളുന്നു കമന്റുകള്‍.



ഓവര്‍ ആക്ടിംഗ് വേണ്ട; നടി  സോനം കപൂര്‍ ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞ് ആശ്ചര്യപ്പെട്ട  ജാന്‍വി കപൂറിന് സോഷ്യല്‍ മീഡിയയില്‍  ട്രോളോട് ട്രോള്‍


നിര്‍മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളാണ് ജാന്‍വി. സോനത്തിന്റെ പിതാവായ അനില്‍ കപൂറിന്റെ സഹോദരനാണ് ബോണി.

ജാന്‍വിയെ കൂടാതെ, മറ്റ് നിരവധി സെലിബ്രിറ്റികളും കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചു. അവരില്‍ സുനിത കപൂര്‍, ഖുഷി കപൂര്‍, അന്‍ഷുല കപൂര്‍, കരീന കപൂര്‍ ഖാന്‍, കരിഷ്മ കപൂര്‍, രാജ്കുമാര്‍ റാവു, വാണി കപൂര്‍, അഭിഷേക് ബചന്‍, സോഹ അലി ഖാന്‍ എന്നിവരും ഉള്‍പെടുന്നു.

Keywords:   'Overacting mat karo': Janhvi Kapoor brutally trolled for 'acting surprised' over sister Sonam Kapoor's pregnancy, Mumbai, News, Cinema, Bollywood, Actress, Pregnant Woman, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia