ട്രംപിന്റെ മുസ്ലിം വിദ്വേഷം ഓസ്കാറിൽ ഏറ്റില്ല, മഹെർഷാല അലി ഓസ്കാർ നേടുന്ന ആദ്യ മുസ്ലിമായി

 


ലോസ് ആഞ്ചൽസ്: (www.kvartha.com 27.02.2017) ഏഴു മുസ്ലിം രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും മുസ്‌ലിം വിദ്വേഷം പലവട്ടം പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിട്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പക്ഷെ ഓസ്കാർ അവാർഡിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
 ട്രംപിന്റെ മുസ്ലിം വിദ്വേഷം  ഓസ്കാറിൽ ഏറ്റില്ല, മഹെർഷാല അലി ഓസ്കാർ നേടുന്ന ആദ്യ മുസ്ലിമായി

 ഓസ്കാർ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു മുസ്ലിം അഭിനേതാവിന് ഓസ്കാർ അവാർഡ് കിട്ടിയിരിക്കുകയാണ്‌. മഹെർഷാല അലി (43 ) ആണ് ആ നേട്ടത്തിന് അര്‍ഹനായിരിക്കുന്നത്.
'മൂൺ ലൈറ്റ്' എന്ന സിനിമയിലെ അഭിനയത്തിനാണ്  മികച്ച സഹനടനുള്ള അവാർഡ് മഹെർഷാലക്ക്  ലഭിച്ചിരിക്കുന്നത്. 2016 ലെ ഓസ്കാർ ജേതാവായ ആലീഷിയ വികാന്ദർ അലിക്ക് അവാർഡ് സമ്മാനിച്ചു.

 ട്രംപിന്റെ മുസ്ലിം വിദ്വേഷം  ഓസ്കാറിൽ ഏറ്റില്ല, മഹെർഷാല അലി ഓസ്കാർ നേടുന്ന ആദ്യ മുസ്ലിമായി

ഗുരുക്കന്മാർക്കും തന്നെ പഠിപ്പിച്ച അധ്യാപകർക്കും നന്ദി പറഞ്ഞ അലി ഓസ്കാർ അവാർഡ് ലഭിക്കാൻ മാത്രം മികച്ച അഭിനയം കാഴ്ച വെക്കാൻ തന്നെ സഹായിച്ചത് ഭാര്യ നൽകിയ പിന്തുണയാണെന്നും വ്യക്തമാക്കി. നാല് ദിവസം മുമ്പ് ജനിച്ച മകൾ നജ്മയേയും അലി പരാമർശിക്കാൻ മറന്നില്ല.

1974 ഫെബ്രുവരി 16 ന് ഒരു ക്രിസ്ത്യാനി കുടുംബത്തിൽ  ഓക്ക്‌ലാന്റിൽ മഹർ ഷലാൽ ഹാഷ് ബാസ് എന്ന പേരിൽ ജനിച്ച അലി പിന്നീട് ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. മികച്ച ബാസ്കറ്റ് കളിക്കാരനായിരുന്ന അലി അതിൽ മനം മടുത്താണ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്.

Image Credit: Chris Pizzello/Invision/AP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Oscars 2017: First Muslim actor Mahershala Ali wins Oscar for best supporting actor for Moonlight. He was presented the ceremony’s first trophy by last year’s best supporting actress winner, Alicia Vikander.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia