കോളജിലെ കട്ടക്കലിപ്പ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ മാർച്ച് മൂന്നിന് തിയേറ്ററിലേക്ക് വാ, ഒരു മെക്സിക്കൻ അപാരത പൊളിച്ചടക്കുന്ന രണ്ടാമത്തെ ടീസർ പുറത്തിറങ്ങി
Mar 1, 2017, 19:48 IST
കൊച്ചി: (www.kvartha.com 01.03.2017) ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 'ഒരു മെക്‌സിക്കന്‍ അപാരത'യുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. അടി തുടങ്ങുന്നതിന്റെ മുന്നോടിയായി ഓടുന്ന ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എഴുപതുകളുടെ രാഷ്ട്രീയ കഥ പറയുന്ന ചിത്രത്തിൽ ടോവിനോ തോമസ്, നീരജ് മാധവ്, ഷാജോണ്‍, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ് തുടങ്ങി വൻ താര നിരയാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ പോസ്റ്ററുകളും, പ്രൊമോഷന്‍ വീഡിയോ ഗാനവും, ആദ്യത്തെ ടീസറും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
എസ് എഫ് ഐ നേതാവായി ടോവിനോ വേഷമിടുമ്പോള്‍ കെ എസ് യുക്കാരനായി രൂപേഷ് പീതാംബരനാണ് അഭിനയിക്കുന്നത്. പ്രണയവും നര്‍മവും വേണ്ട വിധത്തില്‍ യോജിപ്പിച്ചിട്ടുള്ള ഈ സിനിമയുടെ സംവിധായകന്‍ ടോം ഇമ്മട്ടിയാണ്. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ സിനിമകളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധന്‍, റഫീഖ് അഹ് മദിന്റെ വരികള്‍ക്ക് മണികണ്ഠന്‍ സംഗീതം നല്‍കിയിരിക്കുന്നു. ടീസർ കാണാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Oru Mexican Aparatha secound teaser releases. Oru Mexican Apratha is a drama film directed by Tom Emmatty, starring Anjali P Nair, Neeraj Madhav, Roopesh Peethambaran and Tovino Thomas in the lead roles.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.