മൂന്നു മാസത്തിനുള്ളില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും 'മുഖ്യമന്ത്രി' ആകും
Mar 25, 2017, 10:03 IST
കോട്ടയം: (www.kvartha.com 25.03.2017) ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം ചുമതലയേല്‍ക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് നടക്കില്ലെന്നു പറയുന്നവര്‍ അങ്ങനെ പറയാന്‍ വരട്ടെ. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രി കസേരയിലേക്കല്ല, സിനിമയിലെ മുഖ്യമന്ത്രി കസേരയിലേക്കാണ് അദ്ദേഹമെത്തുന്നത്. മൂന്ന് മാസത്തിനുള്ളില്‍ അങ്ങനെ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകും.
സണ്‍പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സൈമണും അജ്‌ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പീറ്റര്‍ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് മുഖ്യമന്ത്രി വേഷം അണിയുന്നത്. ഞായറാഴ്ച രാവിലെ ഏഴരക്ക് പുതുപ്പള്ളി പള്ളിയുടെ മുന്‍പിലെ കല്‍കുരിശിങ്കല്‍ മെഴുകുതിരി തെളിച്ച് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് ആണ് പദ്ധതി ഇട്ടിരിക്കുന്നത്. ഞായറാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കുര്‍ബാനയ്ക്ക് എന്ന ഭാഗങ്ങളും പുതുപ്പള്ളിയിലെ നിവേദനത്തിരക്കും മറ്റുമാണ് ഷൂട്ട് ചെയ്യുന്നത്.
ന്യൂജനറേഷന്‍ ഫിച്ചര്‍ സിനിമായാണെങ്കിലും ഉമ്മന്‍ ചാണ്ടി പതിവ് കുഞ്ഞുഞ്ഞ് ശൈലിയില്‍ തന്നെയായിരിക്കും. കുട്ടികളുടെയും പരാതികളും വിഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മന്‍ ചാണ്ടിക്ക് ഉള്ളത്. കോഴിക്കോട്,ഡല്‍ഹി,കുട്ടിക്കാനം,കോട്ടയം എന്നിവിടങ്ങളിലും പുതുപ്പള്ളിക്ക് പുറമെ ഷൂട്ടിംഗ് ഉണ്ട്.
ചിത്രത്തിലെ രണ്ട് ഗാനങ്ങളും വനിതാ കമ്മീഷന്‍ അംഗം പ്രൊഫസർ പ്രമളിദേവിയാണ് എഴുതുന്നത്. രാഹുല്‍ നായര്‍ മുംബൈയാണ് മ്യൂസിക്ക്. എബ്രഹാം മാത്യൂ, സി കെ ശശി എന്നിവരുടെയാണ് തിരക്കഥ. രണ്ട്‌കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണത്തോടനുബന്ധിച്ച് പുറത്തിറക്കാനാണ് ഉദേശിക്കുന്നത്. ഞായറാഴ്ച കൂടാതെ അഞ്ച് ദിവസങ്ങില്‍ കൂടി പുതുപ്പള്ളിയിലെ വിട്ടിലും പരിസരങ്ങളിലും ഷൂട്ടിംഗ് ഉണ്ടായിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: OOmmen Chandi to become Chief minister again. This sis not possible till 2021 actually, but he will take position of chief minister not in Secretariat but in film. Sun pictures producing film is named as Peter.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.