ഈ വര്‍ഷത്തെ ഒഎന്‍വി പുരസ്‌കാരം തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന്; അവാര്‍ഡ് 3 ലക്ഷം രൂപയും പ്രശസ്തി പത്രവും
May 26, 2021, 16:35 IST
തിരുവനന്തപുരം: (www.kvartha.com 26.05.2021) ഈ വര്‍ഷത്തെ ഒഎന്‍വി പുരസ്‌കാരം തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ലഭിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വളളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്.
കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയ ശേഷം അവാര്‍ഡ് വിതരണം നടത്തും. വൈരമുത്തുവിന് 2003ല്‍ രാജ്യം പദ്മശ്രീയും 2014ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു. കഴിഞ്ഞ തവണ പുരസ്‌കാരം ലഭിച്ചത് എം ലീലാവതിയ്ക്കായിരുന്നു.
അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇത്തവണ യുവസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല. കൃതികളുടെ നിര്‍ണയം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണിത്.
Keywords: ONV award for Vairamuthu, Thiruvananthapuram, News, Award, Poet, Cinema, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.