ഓണ്‍ലൈനിലൂടെയുള്ള വ്യക്തിഹത്യ താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്ന് പൃഥ്വിരാജ്: ക്ലബ് ഹൗസിൽ തന്റെ വ്യാജ അകൗണ്ട് സൃഷ്ടിച്ചതിനെതിരെ പ്രതികരിച്ച് നടൻ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 08.06.2021) സോഷ്യൽ മീഡിയയിൽ നടൻ പ്രത്വിരാജിന്റെ പേരിൽ വ്യാജ അകൗണ്ട് ഉണ്ടാക്കിയ സൂരജ് നായര്‍ എന്ന മിമിക്രി കലാകാരൻ പൃഥ്വിരാജിനോടും ആരാധകരോടും മാപ്പ് ചോദിച്ചു.

സോഷ്യൽ മീഡിയയിലെ പുതിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസില്‍ തന്റെ പേരില്‍ വ്യാജ അകൗണ്ട് സൃഷ്‌ടിച്ച ആരാധകനോട് നടന്‍ പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. ഇതിനെതിരെ പൃഥ്വി തന്നെ രംഗത്ത് വന്നതോടെയാണ് സൂരജ് താരത്തോട് മാപ്പ് ചോദിച്ചത്.
Aster_MIMS

ഓണ്‍ലൈനിലൂടെയുള്ള വ്യക്തിഹത്യ താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്ന് പൃഥ്വിരാജ്: ക്ലബ് ഹൗസിൽ തന്റെ വ്യാജ അകൗണ്ട് സൃഷ്ടിച്ചതിനെതിരെ പ്രതികരിച്ച് നടൻ

താന്‍ പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണ്. പൃഥ്വിരാജ് ചെയ്ത സിനിമകളിലെ ഡയലോഗ് കാണാതെ പഠിച്ച്‌ മറ്റുള്ളവരെ രസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പറ്റിയ്ക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോള്‍ തെറ്റു ബോധ്യമായി. പൃഥ്വിരാജിനോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പ് പറയുന്നുവെന്നും സൂരജ് കുറിച്ചു.

ഇതോടുകൂടി സൂരജിനെ ആശ്വസിപ്പിച്ചുകൊണ്ട് പൃഥ്വിയും ഫേസ്ബുകിലെത്തി. തെറ്റ് മനസിലാക്കിയതില്‍ സന്തോഷിക്കുന്നുവെന്നും, മിമിക്രി മഹത്തരമായ ഒരു കലയാണെന്നും പൃഥ്വി കുറിച്ചു. ഒപ്പം ഓണ്‍ലൈനിലൂടെയുള്ള വ്യക്തിഹത്യ താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്നും പൃഥ്വിരാജ് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Keywords:  Kochi, Kerala, State, Entertainment, Actor, Cinema, Film, Prithvi Raj, Malayalam, Club House, Mimicry artist, Online abuse will not be pardoned, Prithviraj reacts to mimicry artiste who started fake account in Club House.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia