ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ കത്തി വീശി അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഗൃഹനാഥന്‍ അറസ്റ്റില്‍
Oct 8, 2018, 13:59 IST
കൊച്ചി: (www.kvartha.com 08.10.2018) ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ കത്തി വീശി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി മൂലങ്കുഴി അത്തിക്കുഴി വീട്ടില്‍ സ്റ്റാന്‍ലി ജോസഫ് (76) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
അതേസമയം മാനസിക പ്രശ്‌നങ്ങളുള്ളയാളാണ് സ്റ്റാന്‍ലി എന്നും മുന്‍വൈരാഗ്യത്തിന്റെ പേരിലൊന്നുമല്ല ഇയാള്‍ നടന് നേരെ വധഭീഷണി മുഴക്കിയതെന്നും എറണാകുളം സൗത്ത് റെയില്‍വേ പോലീസ് പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ചാക്കോ ബോബന് നേരെ വധശ്രമം ഉണ്ടായത്.
റെയില്‍വേസ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെ കത്തിയുമായെത്തിയ സ്റ്റാന്‍ലി അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് പോകാനായി മാവേലി എക്‌സ് പ്രസ് കാത്ത് നില്‍ക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇതിനിടെയാണ് നടനുനേരെ വധശ്രമവും അസഭ്യവര്‍ഷവും നടത്തിയത്.
ശബ്ദം കേട്ട് മറ്റു യാത്രക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപെട്ടു. തുടര്‍ന്ന് ട്രെയിനില്‍ കണ്ണൂരിലെത്തിയതിന് ശേഷം കുഞ്ചാക്കോ ബോബന്‍ പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടന്‍ താമസിക്കുന്ന ഹോട്ടലിലെത്തി മൊഴിയെടുത്തു.
എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ സ്റ്റാന്‍ലിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുത്താന്‍ ശ്രമിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One held for bid to knife Kunchacko Boban, Kochi, News, Actor, Kunjacko Boban, Attack, Police, Case, Arrested, Cinema, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.