ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതി കോടതിയില്‍ കീഴടങ്ങി

 


കൊച്ചി: (www.kvartha.com 26.06.2020) ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കോടതിയില്‍ കീഴടങ്ങി. അബ്ദുല്‍ സലാം എന്ന പ്രതിയാണ് എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങിയത്. അന്‍വര്‍ അലി എന്നയാള്‍ക്കു വേണ്ടിയാണു വിവാഹാലോചന നടത്തിയതെന്നു അബ്ദുല്‍ സലാം പറഞ്ഞു.
ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതി കോടതിയില്‍ കീഴടങ്ങി

ഷംനയുടെ വീട്ടില്‍ വിവാഹാലോചനയുമായി പോയിരുന്നുവെന്നും എന്നാല്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അബ്ദുല്‍ സലാം മാധ്യമങ്ങളോടു പറഞ്ഞു. ആര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഷംനയെ നേരത്തെ പരിചയമില്ലെന്നും ഇയാള്‍ പറഞ്ഞു. ഇനി കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി അന്‍വര്‍ അടക്കമുള്ള മൂന്നു പേരെയാണ് കണ്ടെത്താനുള്ളത്.

അതേസമയം, ബ്ലാക്മെയില്‍ കേസില്‍ കൂടുതല്‍ പരാതിക്കാരുണ്ടെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. ലൈംഗിക ചൂഷണം നടത്തിയതായും പരാതി ലഭിച്ചിട്ടുണ്ട്. ഇതിനോടകം അഞ്ചുപേര്‍ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയെന്നും വിജയ് സാഖറെ അറിയിച്ചു.

ഷംന ഖാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതി കോടതിയില്‍ കീഴടങ്ങി
Keywords:  One accused of Shamna Kasim threatening case surrendered in court, Kochi, News, Cinema, Actress, Threatened, Marriage, Court, Accused, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia