ഓണത്തിന് സൂപ്പര്‍ താരങ്ങളുടേതടക്കം 6 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും; മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസും, മോഹന്‍ ലാലിന്റെ വെളിപാടിന്റെ പുസ്തകവും ഇത്തവണ തിയേറ്ററുകള്‍ കീഴടക്കും, ഒപ്പം യുവതാരങ്ങളും

 


കൊച്ചി : (www.kvartha.com 09.08.2017) ഓണത്തിന് സൂപ്പര്‍ താരങ്ങളുടേതടക്കം ആറു ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസും, മോഹന്‍ ലാലിന്റെ വെളിപാടിന്റെ പുസ്തകവും ഇത്തവണ തിയേറ്ററുകള്‍ കീഴടക്കും. ഒപ്പം യുവതാരങ്ങളും മത്സരിക്കാൻ എത്തുന്നുണ്ട്. ഓണ​ച്ചി​ത്ര​ങ്ങള്‍ തി​യേ​റ്റ​റില്‍ എത്താന്‍ ദി​വ​സ​ങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി വലിയ ഷൂട്ടിംഗ് തി​ര​ക്കു​ക​ളി​ലാ​ണ് പ്രി​യ​ താ​ര​ങ്ങള്‍.

അ​ജ​യ് വാ​സു​ദേ​വ് ചി​ത്രം മാ​സ്​റ്റര്‍​ പീ​സി​ന്റെ കൊ​ല്ല​ത്തെ ലൊ​ക്കേ​ഷ​നി​ലാ​ണ് മെ​ഗാ​സ്​റ്റാര്‍ മ​മ്മൂ​ട്ടി. ഈ ചിത്രത്തില്‍ മമ്മൂട്ടി കോ​ളജ് പ്രൊ​ഫ​സ​റാ​യാ​ണ് എ​ത്തു​ന്ന​ത്. എ​ഡ്ഡി എന്നാണ് ക​ഥാ​പാ​ത്ര​ത്തിന്റെ പേര്. കു​ഴ​പ്പ​ക്കാ​രായ വി​ദ്യാര്‍​ത്ഥി​കള്‍ പ​ഠി​ക്കു​ന്ന കോ​ളജി​ലേ​ക്ക് അ​തി​നേ ക്കാള്‍ പ്ര​ശ്​ന​ക്കാ​രാനായ അ​ധ്യാപ​ക​നെ​ത്തു​ന്ന​തും തു​ടര്‍​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​മേ​യം.

 ഓണത്തിന് സൂപ്പര്‍ താരങ്ങളുടേതടക്കം 6 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും; മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസും, മോഹന്‍ ലാലിന്റെ വെളിപാടിന്റെ പുസ്തകവും ഇത്തവണ തിയേറ്ററുകള്‍ കീഴടക്കും, ഒപ്പം യുവതാരങ്ങളും

ഉ​ണ്ണി മു​കു​ന്ദന്‍, വ​ര​ല​ക്ഷ്മി, പൂ​നം ബ​ജ്​വ, സ​ന്തോ​ഷ് പ​ണ്ഡി​റ്റ്, ഗോ​കുല്‍ സു​രേ​ഷ് ഗോ​പി, മു​കേ​ഷ്, മ​ഖ്ബൂല്‍ സല്‍​മാന്‍, പാ​ഷാ​ണം ഷാ​ജി എ​ന്നി​വ​രും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അതേസമയം സിനിമയിലെ തി​ര​ക്കു​കള്‍​ മാറ്റിവെച്ചു ചെ​ന്നൈ​യില്‍ വി​ശ്ര​മ​ത്തി​ലിരിക്കുകയാണ്‌ സൂപ്പര്‍ സ്റ്റാര്‍ മോ​ഹന്‍​ലാല്‍. ലാല്‍​ ജോ​സ് ചി​ത്രം വെ​ളി​പാ​ടി​ന്റെ പു​സ്ത​കം അ​ഭി​ന​യി​ച്ചു പൂര്‍​ത്തി​യാ​ക്കിയ ശേ​ഷ​മാ​ണ് മോ​ഹന്‍​ലാല്‍ ചെ​ന്നൈ​യില്‍ എ​ത്തി​യത്. വെ​ളി​പാ​ടി​ന്റെ പു​സ്​ത​കം ഓണത്തിന് തിയേറ്ററുകളില്‍ എത്തും. കൂടാതെ, ഈ മാ​സം ഒ​ടു​വില്‍ ശ്രീ​കു​മാര്‍ മേ​നോന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​നില്‍ അ​ഭി​ന​യി​ച്ച്‌ തു​ട​ങ്ങും. ബ​നാ​റ​സി​ലാ​ണ് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​രാ​ണ് നാ​യി​ക.

തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്റെ ഷൂ​ട്ടിം​ഗ് തിരക്കിലാണ് ദുല്‍​ഖര്‍ സല്‍​മാന്‍. മുന്‍​കാല നാ​യിക സാ​വി​ത്രി​യു​ടെ കഥ പ​റ​യു​ന്ന മ​ഹാ​ന​ടി എ​ന്ന ചി​ത്ര​ത്തില്‍ ജെ​മി​നി ഗ​ണേ​ശ​നാ​യാ​ണ് ദുല്‍​ഖര്‍ എത്തുന്നത് . കീര്‍​ത്തി സു​രേ​ഷാ​ണ് സാ​വി​ത്രി​യായെത്തുന്ന​ത്. നാ​ഗ് അ​ശ്വി​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അന്‍​വര്‍ റ​ഷീ​ദ് ചി​ത്രം ട്രാന്‍​സില്‍ അ​ഭി​ന​യി​ച്ച്‌ വ​രി​ക​യാ​ണ് ഫ​ഹ​ദ് ഫാ​സില്‍. ഈ സിനിമയുടെ ലൊ​ക്കേ​ഷന്‍ ക​ന്യാ​കു​മാ​രി​യാ​ണ് . 15,16 തീ​യ​തി​ക​ളില്‍ ട്രാന്‍​സി​ന്റെ ഷൂ​ട്ടിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. അന്‍​വര്‍ റ​ഷീ​ദ് എ​ന്റര്‍​ടൈന്‍​മെ​ന്റ് നിര്‍​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ ഛാ​യാ​ഗ്ര​ഹ​ണം നിര്‍​വ​ഹി​ക്കു​ന്ന​ത് അ​മല്‍ നീ​ര​ദാ​ണ്.

നടന്‍ പൃ​ഥ്വി​രാ​ജ് വി​മാ​നം എ​ന്ന ചി​ത്ര​ത്തി​ന്റെ ലൊ​ക്കേ​ഷ​നി​ലാ​ണ് . പ്ര​ദീ​പ് നാ​യര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തില്‍ വി​മാ​നം പ​റ​ത്താന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ബ​ധി​ര​നും മൂ​ക​നു​മായ ചെ​റു​പ്പ​ക്കാ​ര​ന്റെ വേ​ഷ​ത്തിലാണ് താരം എത്തുന്നത്‌ . റോ​ഷന്‍ ആന്‍​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ഡ്​ജ​റ്റ് ചി​ത്രമായ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ത​യ്യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് നി​വിന്‍ പോ​ളി. ചി​ത്ര​ത്തി​നാ​യി ക​ള​രി അ​ഭ്യാ​സ​വും കു​തി​ര​സ​വാ​രി​യും നി​വിന്‍ ഇപ്പോള്‍ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ഷൂ​ട്ടിം​ഗ് അ​ടു​ത്ത​മാ​സം 10​ന് ഉ​ടു​പ്പി​യിലും മം​ഗ​ലാ​പു​ര​ത്തു​മാ​യി തുടങ്ങും. ശ്രീ​ല​ങ്ക​യാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​ധാന ലൊ​ക്കേ​ഷന്‍. ബോ​ബി - സ​ഞ്ജ​യ് ടീം തി​ര​ക്കഥ ര​ചി​ക്കു​ന്ന ചി​ത്രം ഗോ​കു​ലം ഫി​ലിം​സി​ന്റെ ബാ​ന​റില്‍ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് നിര്‍​മ്മി​ക്കു​ന്ന​ത്.

ക്രി​ക്ക​റ്റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തില്‍ ഒ​രു​ങ്ങു​ന്ന സ​ച്ചിന്റെ ഷൂ​ട്ടിം​ഗിലാണ് ധ്യാന്‍ ശ്രീ​നി​വാ​സന്‍. ഈ സിനിമയില്‍ അ​ജു വര്‍​ഗീ​സും പ്ര​ധാന വേ​ഷ​ത്തി​ലെ​ത്തു​ന്നുണ്ട്.

Also Read:
ദമ്പതികളെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Onam release Malayalam movie 2017 , Kochi, News, Onam 2017, Mammootty, Mohanlal, Cinema, Entertainment, Kerala, Released, Theater.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia