സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തം; മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ ഓണച്ചിത്രങ്ങള്‍ അനിശ്ചിതത്വത്തില്‍

 


തിരുവനന്തപുരം: (www.kvartha.com 07.09.2016) സൂപ്പര്‍താരം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ ഓണച്ചിത്രങ്ങള്‍ അനിശ്ചിതത്വത്തിലേക്ക്. സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തമാണ് ഇവരുടെ ചിത്രങ്ങളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം, പൃഥ്വിരാജ് നായകനായ ഊഴം, കുഞ്ചാക്കോ ബോബന്റെ കൊച്ചവ്വ പൗലോ- അയ്യപ്പ കൊയ്‌ലോ, ദിലീപിന്റെ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, ശ്രീനിവാസന്റെ മുത്തശ്ശിഗദ തുടങ്ങിയ ചിത്രങ്ങളുടെ റിലീസാണ് പ്രതിസന്ധിയിലായിട്ടുള്ളത്.

ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതിനായി പുതുതായി പുറത്തിറക്കിയ നിയമത്തെച്ചൊല്ലിയുള്ള സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തമാണ് ഓണച്ചിത്രങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതേച്ചൊല്ലി രണ്ടാഴ്ചയോളം തര്‍ക്കങ്ങള്‍ നടന്നു. ഒടുവില്‍ ചിത്രങ്ങള്‍ ഓരോന്നായി സെന്‍സര്‍ ചെയ്യാന്‍ സമ്മതിച്ചെങ്കിലും ഇതില്‍ പല സിനിമകളുടേയും സര്‍ട്ടിഫിക്കറ്റുകള്‍ ബോര്‍ഡ് കൈമാറിയിട്ടില്ല.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ചിത്രങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനാവില്ലെന്നതാണ് പുതിയ
പ്രതിസന്ധി. ഒപ്പം, ഊഴം,വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ ചിത്രങ്ങളുടെ സെന്‍സറിംഗ് ഇതിനകം നടന്നുകഴിഞ്ഞു. മറ്റു സിനിമകളുടെ കാര്യത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

സെന്‍സര്‍ ബോര്‍ഡിന്റെ ദീര്‍ഘ വീക്ഷണമില്ലാത്ത പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഫിലിം ചേംബര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കയാണ്.

ഇത്തരം ഒരുനടപടി സെന്‍സര്‍ ബോര്‍ഡിനെ ഏറെ പ്രകോപിപ്പിക്കുകയും ഓണച്ചിത്രങ്ങളുടെ റിലീസിന് തടസം സൃഷ്ടിക്കുന്ന സമീപനം കൈക്കൊള്ളുകയുമാണ് ചെയ്തിരിക്കുന്നത്.
അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമായി നടന്നുവരുന്നുണ്ട്.
സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തം; മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ ഓണച്ചിത്രങ്ങള്‍ അനിശ്ചിതത്വത്തില്‍


Keywords:  Thiruvananthapuram, Actor, Mohanlal, Kunjacko Boban, Prithvi Raj, Theater, Released, High Court, Cinema, Onam, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia