നായികയോ പാട്ടുകളോ ഇല്ല; ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഉമർ ലുലു സംവിധാനം ചെയ്യുന്ന 'പവര്‍സ്റ്റാറി'ന്റെ സ്വിച് ഓണ്‍ ഈ മാസം അവസാനം തുടങ്ങും
Mar 8, 2022, 16:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 08.03.2022) ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഉമർ ലുലു സംവിധാനം ചെയ്യുന്ന 'പവര്‍സ്റ്റാറി'ന്റെ സ്വിച് ഓണ്‍ ഈ മാസം അവസാനം തുടക്കം. മാര്‍ച് 31ന് കണ്ണൂരില്‍ നടക്കുമെന്ന് ഉമർ ലുലു തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ബാബു ആന്റണിയെ കൂടാതെ ചിത്രത്തില്‍ ബാബുരാജ്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ കന്നട യുവതാരം ശ്രേയസ്സ് മഞ്ജുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുകിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുകിനെ ഓര്‍മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുകെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
ഉമർ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് 'പവര്‍സ്റ്റാര്‍'. അതേസമയം, കൊകൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍കോട്, കൊച്ചി എന്നിവയാണ് സിനിമയുടെ പ്രധാന ലൊകേഷനുകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

